അമ്പതു വർഷം മുൻപുള്ള കേരളം അന്നത്തെ മനുഷ്യർ അവരുടെ ജീവിത ശൈലി ഇപ്പോഴും പിന്തുടരുന്ന ആളുകൾ അവരുടെ ഗ്രാമം കാണാൻ ആഗ്രഹം ഉണ്ടോ ? ഈ ചോദ്യം ഫോണിലൂടെ കേട്ടപ്പോൾ ഒന്ന് അതിശയിച്ചു , വിശദ വിവരങ്ങൾ പറഞ്ഞു തന്നു എന്റെ സുഹൃത്തും അഡ്വഞ്ചറസ് ആൻറ് നാച്ചുറൽ ട്രെക്കിംഗ് സൊസൈറ്റിയുടെ ( ANTS ) സെക്രട്ടറിയും ആയ അനിൽ ജോസ്. ഇവർ നടത്തുന്ന ഗ്രാമങ്ങളുടെ ആത്മാവ് തൊട്ടറിയാൻ ഉള്ള ഒരു യാത്ര അതിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ സിന്ധു ദുർഗ ജില്ലയില്ലുള്ള ഒരു ഗ്രാമം ആയ "ഹേവാള " യിലേയ്ക്ക് ,, ഈ ഗ്രാമവും അവിടുത്തെ ആൾക്കാരെ പറ്റിയും ആണ് ആദ്യമേ പറഞ്ഞത്
2013 ഒക്ടോബർ 12 നു എറണാകുളത്തു നിന്നും യാത്ര തുടങ്ങി 15 നു എറണാകുളത്ത് തിരിച്ച് എത്തുന്ന രീതിയിൽ ആയിരുന്നു യാത്ര പ്ലാൻ ചെയ്തിരുന്നത് . പൂജാ അവധി ദിനങ്ങൾ ആയതിനാൽ പോകുവാനും വരുവാനും ഉള്ള ടിക്കറ്റ് ഒരു മാസം മുൻപേ എടുത്തു എന്നിട്ടും അങ്ങോട്ടുള്ള യാത്ര അഡ്വഞ്ചറസ് ആയിരുന്നു ടിക്കറ്റ് കണ്‍ഫോം ആയതു ഒരാൾക്ക് മാത്രം , കുറച്ചു പേർ 12 നു ടിക്കറ്റ് ഇല്ലാത്തതിനാൽ 11 നു ടിക്കറ്റ് കിട്ടിയപ്പോൾ നേരത്തെ പോയി, ഞങ്ങൾ 8 പേർ 12 നും ഒറ്റ കണ്‍ഫോം ടിക്കറ്റിൽ 7 പേർ എറണാകുളം ജംഗ്ഷനിൽ നിന്നും നേത്രാവതി എക്സ്പ്രസ്സ് എല്ലാവരും ഒന്നിച്ചു കയറി ടി ടി ഇ വരുമ്പോൾ ചോദിച്ചു നോക്കാം എന്ന് കരുതി പക്ഷെ ഫലം ഉണ്ടായില്ല മംഗലാപുരം വരെ നോക്കണ്ട എന്ന് പറഞ്ഞു , അതുവരെ മറ്റു യാത്രക്കാരെ ബുദ്ധിമുട്ടികാതെ ഇവിടെ തന്നെ ഇരുന്നു കൊള്ളാൻ അനുവാദം തന്നു, ഇരുന്നും നിന്നും നടന്നും രാത്രി 2 മണി വരെ സമയം കളഞ്ഞു ഈ സമയം കൊണ്ട് സഹയാത്രികരെ പരിചയപെട്ടും പാട്ട് പടിയും ഒക്കെ യായി സമയം കളഞ്ഞു , ആലപ്പുഴയിൽ നിന്നും കുറച്ചു ചെറുപ്പക്കാർ ഗോവ യിൽ 4 ദിവസം അടിച്ചു പൊളിക്കാൻ പോകുന്നു അവരുടെ അടുത്ത് കൂടി ഞങ്ങൾ , ഞങളുടെ കൂട്ടത്തിലെ ജോർജ് ചേട്ടനും ശിഷ്യനും ,
ശിഷ്യനെ ഗോവ യിൽ കൊണ്ട് പോകാം എന്ന് പറഞ്ഞു കൊണ്ടുവന്നതാണ് , ട്രെയിനിൽ കയറിയപ്പോൾ ആണ് അറിയുന്നത് കാടു കയറാൻ ആണ് പോകുന്നത് എന്ന് , ജോർജ് ചേട്ടൻ എറണാകുളത്തെ ഒരു പ്രശസ്ത ഫോട്ടോ ഗ്രാഫർ ആണ് , വെയ്റ്റിംഗ് ലിസ്റ്റിൽ , എങ്ങനെ റിസർവേഷൻ കംമ്പാർട്ട് മെറ്റിൽ എങ്ങനെ മറ്റുള്ളവരുടെ സീറ്റ് ഷെയർ ചെയ്യാം , എങ്ങനെ അവരെ കൊണ്ട് നമ്മുക്ക് സീറ്റ് ഷെയർ ചെയ്യാം എന്ന് പറയിപ്പിക്കാം ഇതിന്റെ ഒരു തിയറി ക്ലാസും നടത്തി 2 മണിക്കാണ് ഞങ്ങൾക്ക് കിടക്കാൻ സ്ഥലം കിട്ടിയത് പക്ഷെ അതിനു മുൻപേ ആശാനും ശിഷ്യനും ആലപ്പുഴക്കാരുടെ സീറ്റിൽ ഉറക്കം പിടിച്ചിരുന്നു .
രാവിലെ 7 മണി ആയപ്പോൾ ഞങ്ങൾ ഗോവയിലെ തിവിം സ്റ്റേഷനിൽ എത്തി അവിടെ ഞങ്ങളെ കത്ത് നിന്ന ഒരു സുമോയിൽ നേരെ 35 കി മി അകലെയുള്ള "ദോഡാ മർഗ് ഭെഡ്ഷി" യിലേയ്ക്ക് ഭെഡ്ഷി മഹാരാഷ്ട്രയിലെ സിന്ധുദുർഗ ജില്ലയില്ലുള്ള ഒരു ഗ്രാമം ആണ് ബഹു ഭൂരിപക്ഷവും മലയാളികൾ, കപ്പയും , പൈൻ ആപ്പിളും , വാഴയും , റബ്ബറും സമൃദ്ധമായി വളരുന്നു . ഭെഡ്ഷി യിൽ എത്തിയപ്പോൾ സ്വീകരിക്കാൻ ചെറു പുഞ്ചിരിയോടെ "മാക്സ്വൽ ജോസ് " , മാക്സ്വൽ ചെറുപ്പം മുതലേ അവിടെ കളിച്ചു വളർന്ന മലയാളി ഇദ്ദേഹമാണ് ഞങളുടെ ഇവിടുത്തെ വഴി കാട്ടിയും ഈ യാത്രയുടെ സൂത്രധാരനും ഭക്ഷണവും താമസവും ഇദ്ദേഹമാണ് ഏർപ്പാടാക്കി തന്നത് . വീട്ടിൽ കയറുന്നതിനു മുൻപേ അടുത്തുള്ള അരുവിയിൽ പോയി വിസ്തരിച്ച് കുളിച്ചു . അപ്പോഴേക്കും എല്ലാവരും എത്തിയിരുന്നു ആകെ 18 പേർ.

കപ്പയും മുളകും റെഡി അതും കഴിച്ചു അത്യാവശ്യത്തിനു വേണ്ട ഡ്രസ്സ് മാത്രം എടുത്തു ക്യാമറയും തൂക്കി 11 മണിയോടെ കാടു കയറാൻ തുടങ്ങി കുറച്ചു ദൂരം 2 സുമോയിൽ ആയി ഞങ്ങളെ എത്തിച്ചു അവിടെ നിന്നും വേണം യാത്ര തുടരാൻ , അപ്പോഴാണ് മാക്സ്വൽ മറ്റൊരു കാര്യം പറഞ്ഞതു നേരത്തെ പറഞ്ഞ ഹേവാള യിൽ പോകാൻ പറ്റില്ല പകരം മറ്റൊരു ഗ്രാമത്തിലേയ്ക്ക് ആണ് പോകുന്നത് ,, കാരണം ഹേവള ഗ്രാമത്തിൽ ആനയുടെ ശല്യം കൂടി ഗ്രാമക്കാർ അവിടെ നിന്നും മാറി താമസിക്കുന്നു അത് കൊണ്ട് അങ്ങോട്ട് പോകാൻ പറ്റില്ല .

സോനാവാൽ എന്ന ഗ്രാമത്തിൽ നിന്നും കാട് കയറി ഇറങ്ങി പാർഘട് എന്ന ഗ്രാമത്തിലേയ്ക്ക് ,റോഡ് മാർഗവും ഇവിടെ എത്തിച്ചേരാം, വയ്കുന്നേരം പാർഘട് എത്തിച്ചേരാം എന്ന് പറഞ്ഞു ഉച്ച ഭക്ഷണത്തിന്റെ പൊതിയും തന്നു മാക്സ്വൽ പോയി , ഞങളുടെ വഴികാട്ടിയായി നാരായണേട്ടനെ ഏല്പിച്ചു കൊണ്ട് നോക്കെത്താ ദൂരത്ത് മലമുകളിൽ ഒരു പുൽമേട് അവിടെ എത്താൻ 5കി.മി നടക്കണം ഞങ്ങളുടെ വന യാത്ര ഇവിടെ തുടങ്ങുന്നു

പകുതി ദൂരം അത്ര നിബിഡമല്ലാത്ത വനം ആയിരുന്നു പുൽ മേട്ടിൽ കൂടിയുള്ള യാത്ര വളരെ ഏറെ ആസ്വദിച്ചു ഇടയ്ക്ക് വിശ്രമിച്ചും കാട്ടു നെല്ലിക്ക പറിച്ചു തിന്നും ആസ്വദിച്ചു നടന്നു പുൽ മേട്ടിലെ കുത്തനെയുള്ള കയറ്റം പലരെയും വിഷമിപ്പിച്ചു മുകളില നിന്നുള്ള കാഴ്ച എങ്ങനെ വിവരിക്കണം എന്നറിയില്ല ഒരു അനുഭൂതി തന്നെ ആയിരുന്നു അത് ഇവിടെ തീരുന്നു ഈ വശ്യ ഭംഗി ഇനി കാടിറക്കം ആണ് നിബിഡ വനം തുടങ്ങുന്നു
വഴി തെളിച്ച് വേണം നടക്കാൻ ചെറിയ ചാറ്റൽ മഴയും, അട്ട ശല്യം പലയിടത്തും ഉണ്ടായിരുന്നു , സമയം മൂന്നര വിശന്നു തുടങ്ങി ചെറിയ അരുവിയുടെ തീരത്ത് ഇരുന്നു ചപ്പാത്തിയും പീസ് കറിയും കഴിച്ചു ആവശ്യത്തിനു വെള്ളവും പിടിച്ചു പിന്നെയും യാത്രം 3കി.മി കൂടെയുണ്ട് ലക്ഷ്യ സ്ഥാനത്ത് എത്താൻ മറ്റൊരു ഗ്രാമത്തിൽ കൂടി കയറി വേണം അവിടെ എത്താൻ , "കൊലംബ " എന്ന ഗ്രാമം അവിടുത്തെ മനുഷ്യ ജീവിതം സാമ്പത്തിക പരമായി വളരെ താഴ്‌ന്ന നിലയിൽ ഉള്ള ആൾക്കാർ ഞങൾ അവിടെ പച്ചമരുന്നു അരച്ച് കൊണ്ടിരുന്ന ഒരു മനുഷ്യനെ കണ്ടു സംസാരിച്ചു മറാഠിയും ഹിന്ദിയും കലർന്ന ഭാഷ ഇവിടെ ആർക്കും ജോലി ഒന്നും ഇല്ല , മിക്കവാറും രോഗികൾ , ഒരു ആശുപത്രിയോ , നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളോ ഇല്ല , പശുവിനെ വളർത്തിയും കൃഷി ചെയ്തും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു

മെയിൻ റോഡിൽ എത്തി ടാർ ചെയ്ത മനോഹരമായ വഴി മഹാരാഷ്ട്രയിൽ എല്ലാ ഗ്രമാങ്ങളിലേയ്ക്കും ബസ് സർവിസ് ഉണ്ട് ടാർ റോഡിൽ കൂടി 1 1/2 കി.മി നടക്കണം പാർഘട് എത്താൻ അവിടെ മല മുകളിൽ ഒരു അമ്പലം ഉണ്ട് 350 പടികൾ ഉള്ള ഒരു അഞ്ജനെയ ക്ഷേത്രം അവിടെ നിന്നും കുറച്ചു കൂടി മുകളിലേയ്ക്ക് കയറിയാൽ ഒരു ദേവി ക്ഷേത്രമുണ്ട് , പോകുന്ന വഴിയിൽ ഒരു നല്ല വെള്ളചാട്ടമുണ്ട് കുറച്ചു മുകളില കയറണം പൂക്കളുടെ ഇടയിൽ കൂടി താഴേയ്ക്ക് പതിക്കുന്നത് കാണാൻ നല്ല ഭംഗി ആണ് കുറച്ചു പേർ കയറി കുളിച്ചു അപ്പോഴേയ്കും നല്ല മഴയും തുടങ്ങി
ക്ഷേത്രത്തോട് ചേർന്ന് കുറച്ചു വീടുകളും , അതിൽ ഒരു വീട്ടിൽ ആണ് ഭക്ഷണം ഒരുക്കിയിരിക്കുന്നത് . സ്ത്രീകൾക്ക് വീട്ടിലും പുരുഷന്മാർ അമ്പലത്തിലും ആയിട്ടാണ് കിടക്കാൻ പ്ലാൻ പ്ലാൻ ചെയ്തിരിക്കുന്നത് , അമ്പലത്തിനോട് ചേർന്ന് ഷീറ്റ് ഇട്ട വിശാലമായ ഒരു സ്ഥലം ഉണ്ട് അവിടെ കിടക്കാം
വീട്ടിലേയ്ക്ക് കയറിയപ്പോഴേക്കും ചായയും മറാഠികളുടെ ദേശീയ ഭക്ഷണമായ "ബഡാ പാവ് "

ഇതൊക്കെ കഴിച്ചു ഡ്രസ്സ് ഒക്കെ മാറ്റി അമ്പലത്തിൽ പോകാൻ എല്ലാവരും റെഡി ആയി മഹാ നവമി ആഘോഷം ആണ് , പൂജ ആയതു കൊണ്ട് വീടുകാരനും ഭാര്യയും കൂടാതെ ബന്ധുക്കൾ കൂടി ഉണ്ടായിരുന്നു സ്ത്രീകളും പുരുഷന്മാരുമായി മൂന്ന് നാല് പേര് ഉണ്ടായിരുന്നു
ദേവിയെ പല്ലക്കിൽ എടുത്തു ഗ്രാമ പ്രദക്ഷിണം ഉണ്ട് , ഭജന , ബാൻഡ് മേളം ഒക്കെ ഉണ്ട് വഴി പാടിന് വേണ്ട സാധനങ്ങൾ കൂടെ കൊണ്ട് വന്നിരുന്നു
പൂജകൾ തുടങ്ങി ദേവിയും എഴുന്നെള്ളിച്ച് കൊണ്ട് പല്ലക്ക് പുറത്തേക്ക് ഇറങ്ങി , പുറത്തു പറമ്പിൽ നട്ടു വെച്ച
ഏതോ ചെടിയുടെ മുന്നില് ഇരുന്നു കുറെ പൂജകൾ , ഓരോ ചെടിയുടെ അടുത്ത അതിനെ പിടിച്ചു കൊണ്ട് ആൾക്കാർ , പൂജ കഴിഞ്ഞതും ചെടികൾ എല്ലാം പിഴുത് എടുത്തു ഇലകൾ മാത്രം അവർ കയ്യിൽ വെച്ചു .

പിന്നെ ഗ്രാമ സന്ദർശനത്തിനു പോയി , ഞങൾ എല്ലാവരും അവിടെ കൂടി ഇരുന്നു ചർച്ച തുടങ്ങി
രാത്രി ഭക്ഷണം ആകുവാൻ 10 മണി ആകും അതുവരെ ചർച്ചകൾ ഭക്ഷണത്തിലും ഒരു ഗ്രാമീണ ശൈലി മറാഠി കളുടെ തനതു ഭക്ഷണം ഭാക്രിയും പച്ചരി ചോറും സലാഡും പരിപ്പ് കറിയും , ഭാക്രി അരിയുടെയും ,റാഗി യുടെയും ഉണ്ടായിരുന്നു യാത്ര ക്ഷീണം എല്ലാവരെയും ബാധിച്ചിരുന്നു , ഉറങ്ങാനുള്ള ഒരുക്കം ആയി , വീട്ടുകാർ പറഞ്ഞു എല്ലാവരും അവരുടെ വീട്ടിൽ തന്നെ കിടന്നു കൊള്ളൂ , അമ്പലത്തിൽ രാത്രി മുഴുവൻ പാട്ടുകൾ ഒക്കെ ആയിരിക്കും വരാന്തയിലും ഹാളിലും , ഒക്കെ ആയി എല്ലാവരും കിടന്നു , വരാന്തയിലെ തന്റെ സ്ഥലം അപഹരിച്ച ജോർജ് ചേട്ടന്റെ കൂടെ അവിടുത്തെ പട്ടിയും കിടന്നു
കുറച്ചു വീടുകളിൽ മാത്രമേ ടോയ് ലെറ്റ് സൗകര്യം ഉള്ളു , സ്ത്രീകൾ മാത്രമാണ് അത് ഉപയോഗിക്കുകം പുരുഷന്മാർക്ക് വിശാലമായ പറമ്പ് ഉണ്ട് ഒരു മൊന്ത വെള്ളവും എടുത്തു രാവിലെ പോകാം പറമ്പിലേയ്ക്ക്
ടോയ് ലെറ്റിൽ പോകുവാനുള്ള വെള്ളം അവർ മഴ വെള്ളം ആണ് ഉപയോഗിക്കുനത് , വീടിനു മുൻപിൽ തന്നെ ഒരു വലിയ ഡ്രം വെച്ചിട്ടുണ്ട് ഓടിനു മുകളില വീഴുന്ന വെള്ളം അതിൽ സംഭരിക്കും , വീട്ട് ആവശ്യത്തിനുള്ള വെള്ളം താഴെ കുറച്ചു നടന്നാൽ ഒരു കിണർ ഉണ്ട് അതിൽ നിന്നും കോരി കൊണ്ട് വരണം , മഴ വെള്ളം തീരാറായി രാവിലെ തന്നെ നിറച്ചു വെക്കാം എന്ന് വീട്ടുകാരൻ പറഞ്ഞു , വെളുപ്പിന് 4 മണിക്ക് എണീറ്റ് പുള്ളിക്കാരന വെള്ളം കോരാൻ പോയി ഒറ്റയ്ക്ക് വിടണ്ടാന്നു കരുതി ഷാജു ചേട്ടനും ഞാനും കൂടെ പോയി
കുറച്ചു കഴിഞ്ഞപ്പോൾ അമീറും സഹായിക്കാൻ എത്തി
ആറരയ്ക്ക് വണ്ടി വരും കുളിക്കാൻ പോകേണ്ടവർക്ക് പോകാം തലേ ദിവസം കുളിച്ച അതെ വെള്ള ചാട്ടത്തിൽ

വിസ്തരിച്ചു ഒരു കുളിയും കഴിഞ്ഞ് വീട്ടിൽ എത്തി എല്ലാം പായ്ക്ക് ചെയ്തു വെച്ചു , പൂരിയും പീസ് കറിയും ഒരു പത്രത്തിൽ എല്ലാവരും കൂടെ വട്ടം കൂടി ഇരുന്നു കഴിച്ചു ഏകദേശം 9 മണിയോട് കൂടി വീട്ടുകാരോട് യാത്ര പറഞ്ഞ് ഞങൾ സുമോയിൽ കയറി ഇന്നത്തെ യാത്ര മുഴുവൻ ഇതിലാണ് 2 സുമോയിലായി 20 ഓളം പേർ

തില്ലാരി ജങ്ങ്ഷൻ എത്തിയപ്പോൾ വണ്ടി നിർത്തി ഇവിടെയാണ് ബാബു ചേട്ടന്റെ ചായക്കട ഇദ്ദേഹമാണ് ഉച്ചയ്ക്കലത്തെ അന്ന ദാതാവ് , അവിടെ നിന്ന് കട്ടൻ ചായയും കുടിച്ച് നേരെ തില്ലാരി നഗർ ഡാമിലേയ്ക്ക് പച്ചപ്പ് പുതച്ച മനോഹരമായ സ്ഥലം കുറെ ഫോട്ടോയും എടുത്തു തില്ലാരി നഗർ പവർ സ്റ്റേഷൻ കാണാൻ പോയി പുറത്തു നിന്ന് കാണാനേ പറ്റിയുള്ളൂ അകത്തു കയറാൻ അനുവാദം കിട്ടിയില്ല പിന്നെ യാത്ര തില്ലാരി ചെക്ക് ഡാം കാണാൻ 1 കി മി മുൻപേ ഞങളെ ഇറക്കി വിട്ട് ഞങളുടെ വണ്ടി ഉച്ച ഭക്ഷണം എടുക്കാൻ പോയി
ഞങൾ പതുക്കെ നടന്നു ഒരു കൂട്ടര് വണ്ടിയിൽ ആയതു കൊണ്ട് അവർ നേരത്തെ എത്തി

അവിടെ വിഭവ സമൃദ്ധമായ ഊണും കഴിച്ച് ഡാമിൽ പത്രം കഴുകി , ,കുറച്ചു പേർ കുളിയും നടത്തി, ഫോട്ടോസ് ഒക്കെ എടുത്തു കുറെ നേരം അവിടെ പിന്നെ നേരെ തില്ലാരി നാച്ചുറൽ ഡാം കാണാൻ , മണ്ണ് കൊണ്ട് ഉണ്ടാക്കിയ പ്രകൃതി ദത്തമായ ഡാം ആണ് ഇത് അതി മനോഹരമായ സ്ഥലം ഓരോ സ്ഥലവും ഒന്നിനൊന്നു മെച്ചം പോകുന്ന വഴികളിലെ പച്ചപ്പും പ്രകൃതി സൗന്ദര്യവും അവർണനീയം

രാത്രി 10.45 നു ആണ് ട്രെയിൻ തിരിച്ചു പോകാൻ ആർക്കും മനസില്ല ഇനിയുള്ള സ്ഥലം മംഗല്ലി വെള്ളച്ചാട്ടം ആണ് ഇതിനെ പറ്റി മാക്സ്വൽ വണ്ടിയിൽ ഇരുന്നു വാ തോരാതെ വർണിച്ചു കൊണ്ടിരുന്നു മെയിൻ റോഡിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ നടക്കണം മല മുകളിലേയ്ക്ക് , അവിടെ എത്തിയപ്പോൾ ഉള്ള വികാരം എങ്ങനെ വിവരിക്കനമെന്നു അറിയില്ല വളരെ ഉയരത്തില നിന്നും വരും ശക്തമായ വെള്ളച്ചാട്ടം വെള്ളം വീഴുമ്പോൾ നനഞ്ഞ തോർത്ത് കൊണ്ട് മുതുകത്ത് അടിക്കുന്ന ഒരു പ്രതീതി ,
എല്ലാവരും കുളി കഴിഞ്ഞു ഇറങ്ങിയപ്പോൾ ഒരാൾ ചോരയും ഒലിപ്പിച്ച് ഇറങ്ങി വരുന്നു "ഡെയ്സി" ഡെയ്സി വക്കീൽ മുകളിൽ കാൽ വഴുതി വീണുത്രേ, സമയം 6 മണി രതീഷിനു 7.15 ആണ് ട്രെയിൻ സമയം വൈകി 40 കിലോമീറ്റർ ഉണ്ട് ഇവിടെ നിന്ന് സ്റ്റേഷനിലേയ്ക്ക് മാക്സ്വൽ റെന്റ് ബൈക്ക് ഏർപാടാക്കി രതീഷ് അതിൽ കയറി നേരത്തെ സ്ഥലം വിട്ടു . ഞങൾ നേരെ പള്ളിയിലെയ്ക്കും അവിടെ ചെന്ന് അച്ഛനെയും കണ്ടു
പള്ളിയിൽ നിന്ന് മാക്സ്വലിന്റെ വീട്ടിലേയ്ക്ക് അവിടെ ചെന്ന് ചായയും കുടിച്ചു അവരുടെ തോട്ടത്തിലെ എത്ത പഴവും കഴിച്ചു വിശ്രമിച്ചു 9 മണിക്ക് വണ്ടി വരും എന്ന് പറഞ്ഞു സ്റ്റേഷനിലെയ്ക്ക് പോകാൻ . എല്ലാവരും റെഡി ആയി ഈ പ്രകൃതി ഭംഗി കണ്ടു കൊതി തീർന്നില്ല എങ്കിലും പോകാതെ വയ്യ ,
3 പേര് 2 ദിവസം കഴിഞ്ഞേ ഉള്ളു അവർ റൂം എടുത്തു താമസിച്ചു ഗോവ കറങ്ങാൻ പോകുന്നു , 10.15 ഓടെ എല്ലാവരും സ്റ്റേഷനിൽ എത്തി അപ്പോൾ അവിടെ ഇരിക്കുന്നു രതീഷ്, പുള്ളിക്കാരൻ എത്തിയപ്പോഴേക്കും ട്രെയിൻ വിട്ടു , ഞങളുടെ കൂട്ടത്തിൽ 3 പേര് മാറി പോയത് കൊണ്ടും ഒരാൾ സ്വന്തം പേരിൽ 3 ടിക്കറ്റ് എടുത്തത് കൊണ്ടും എല്ലാവരുടെയും ടിക്കറ്റ് കണ്‍ഫേം ആയതുകൊണ്ടും 5 ടിക്കറ്റ് പിന്നെയും ബാക്കി ട്രെയിൻ 15 മിനുട്ട് ലേറ്റ് ആയിരുന്നു, മടക്കയാത്ര മനസ്സില്ലാതെ ,, കയറിയ വഴിയെ ഉറക്കം തുടങ്ങി രാവിലെ ഉള്ള മണിയടിയും പാട്ടും കേട്ടാണ് ഉണർന്നത് ശബരിമലയ്ക്ക് പോകുന്ന അയ്യപ്പ ഭക്തർ ആ ബോഗി ഒരു അമ്പലമാക്കി അയ്യപ്പന്റെ ഫോട്ടോയും വെച്ച് മാലയും ചാർത്തി പൂജയും ദീപാരാധനയും ഭജനയും ഒക്കെ ആയി ആകെ ബഹളം

ഉച്ചയ്ക്ക് 2.30 ഓടെ എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ഒരു നല്ല യാത്ര അനുഭവത്തിന്റെ ഓർമ്മകൾ ബാക്കി വെച്ചുകൊണ്ട് ................

യാത്രകൾ അവസാനിക്കുന്നില്ല ഒരെണ്ണം അവസാനിക്കുന്നിടത്ത് മറ്റൊന്ന് തുടങ്ങുന്നു
കൂടുതൽ ചിത്രങ്ങൾക്ക് :- https://www.facebook.com/sreekanthtr/media_set?set=a.10202153899388422.1073741833.1216718494&type=3