Saturday, June 29, 2013

കൊളുക്കുമല

കൊളുക്കുമല ലോകത്തിലെ  ഏറ്റവും ഉയരത്തിൽ ഉള്ള തേയില  തോട്ടം സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 8000 അടി ഉയരത്തിൽ. മുന്നാറിൽ നിന്നും  32km ഉണ്ട് ഈ മലയിലേക്ക് , ജീപ്പിൽ മാത്രമേ പോകാൻ പറ്റുകയുള്ളു , മൂന്നാർ തേനി റൂട്ടിൽ ചിന്നകനാൽ ജംഗ്ഷൻനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു ചിന്നകനാൽ സൂര്യനെല്ലി റോഡിലേക്ക് കയറി അപ്പർ സൂര്യനെല്ലിയിൽ എത്താം  സ്വകാര്യ വാഹനങ്ങൾ അപ്പർ സൂര്യനെല്ലി വരെ പോകും അവിടെ നിന്നും ജീപ്പിനു  പോകാം. അവിടെ നിന്നും  ഹാരിസണ്‍  മലയാളം ടീ എസ്റ്റേറ്റിനുള്ളിലൂടെ ഉള്ള യാത്ര നല്ല രസമാണ് ,  5km യാത്ര ചെയ്താൽ കൊളുക്ക്  മലയിൽ എത്താം.
എത്ര കണ്ടാലും  ഒരിക്കലും മടുക്കാത്ത യാത്ര അത്ര മനോഹരമാണ് ഈ പ്രദേശം . ഞാനും എന്റെ സുഹൃത്തുക്കളുമായി ജീപ്പിലും , നടന്നും ആയി 5 തവണ പോയി. കോട  മഞ്ഞു മൂടി കിടക്കുന്ന കാഴ്ച  എന്തു ഭംഗിയാണ് . പലപ്പോഴും എറണാകുളത്ത് നിന്നും  ബൈകിൽ ആണ്  സുര്യനെല്ലി വരെ പോകുന്നറ്റ് അവിടെ ഞങ്ങളുടെ കോട്ടേജിൽ താമസിച്ച് പിറ്റേന്ന് രാവിലെ മല കയറാൻ പോകുകയാണ് പതിവ്.



ജീപ്പിൽ യാത്ര ,, നടുവ്  ഒരു പരുവമാക്കും . വ്യൂ പോയിന്റിൽ നിന്നുള്ള തമിഴ് നാടിന്റെ കാഴ്ച ആസ്വാദകരെ പിടിച്ചു നിർത്തും , നവംബർ മുതൽ ഫെബ്രുവരി വരെ ഉള്ള തണുപ്പ് കാലം കോട മഞ്ഞു മൂടി പരസ്പരം കാണാൻ   പോലും പറ്റില്ല . മഴക്കാലം  അട്ടകൾ ചോര കുടിക്കാൻ ഇറങ്ങും



സാഹസിക യാത്ര ഇഷ്ട്ടപെടുന്നവർക്ക്   കൊളുക്ക് മലയിൽ എത്താൻ ഒരുപാടു വഴികൾ  ഉണ്ട്  പാപ്പാത്തിചോല കൊളുക്ക് മല ട്രെക്കിംഗ് വിദേശിയരുടെ ഇഷ്ടപെട്ട പാതയാണ് . ചിത്ര ശലഭങ്ങളുടെ  താഴ്വര
വ്യൂ പോയിന്റ്‌  കഴിഞ്ഞു കുറച്ചു മുന്നോട്ട്  പോയാൽ വിശാലമായ ഒരു ഒരു സമതലം , ഇൻസ്പെക്ഷന് വരുന്നവരുടെ  ഹെലികോപ്റ്റർ ഇറങ്ങുവാൻ വേണ്ടി ഉണ്ടാക്കിയതാണ്  എന്ന് പറയപെടുന്നു . എന്തായാലും ടെന്റ് അടിച്ചു താമസിക്കുവാൻ പറ്റിയ സ്ഥലം . വെള്ളം കിട്ടാത്ത സ്ഥാലം ആയതു കൊണ്ട് താമസിക്കാൻ ഉദ്ദേശിക്കുന്നവർ വെള്ളം കരുതണം .




കൊളുക്ക് മല ടീ ഫാക്ടറി കാണാൻ ആഗ്രഹമുള്ളവർക്ക്  അവിടേക്ക് പോകാം , ഫാക്ടറിയുടെ പ്രവർത്തനങ്ങൾ നനേരിട്ട് കാണാം ഒരു നിശ്ചിത തുക നല്കണം . നുള്ളിയ തേയില പൊടി ആകുന്നത്‌  വരെയുള്ള പ്രോസിസ്സിംഗ്  അവർ കാണിച്ചു തരും , ഒരു ചായയും തരും ആ ചായക്ക്  100 രൂപ എങ്കിലും ആകും , കാരണം അതു തനി ഓർത്തഡോക്സ് ചായ ആണ് , കലർപ്പിലാത്ത ശുദ്ധമായ ചായ , തേയില ആവശ്യമുള്ളവർക്ക് അവിടെ നിന്നും വാങ്ങാം വില അല്പം കൂടും

എന്താ ഒന്ന് പോകാൻ ആഗ്രഹമുണ്ടോ ......... പൊയ്ക്കോളു മടികേണ്ട ഇതൊരു നല്ല അനുഭവം ആയിരിക്കും
















Tuesday, June 25, 2013

രാമക്കൽമേട്‌ (രാമന്റെ കാൽ വച്ച മേട്)

ഇടുക്കി ജില്ലയിലെ രാമക്കൽമേട്  ചരിത്ര പ്രാധാന്യം  ഉള്ള സ്ഥലം ആണ് ,, സീതയെ അന്വേഷിച്ച് രാമൻ അലഞ്ഞപ്പോൾ ഇവിടെയും എത്തി എന്ന് പറയപെടുന്നു    "രാമന്റെ കാൽ വച്ച മേട് " ചുരിങ്ങി രാമക്കൽമേട്  ആയി എന്നാണ്  ഐതിഹ്യം. സദാ സമയവും ശക്തമായ തണുത്ത കാറ്റു വീശുന്ന സ്ഥലം . സമുദ്രനിരപ്പിൽ നിന്നും 3500 അടി മുകളിലാണ് ഈ പ്രദേശം.
ഇവിടെ നിന്നും തമിഴ്നാട്ടിലെ കുംഭം ,തേനി , കൊമ്പേ  , തേവാരം , ഉത്തമപാളയം ,ബോടിനായ്ക്കാനൂർ  , വയ്ഗ തുടങ്ങിയ സ്ഥലങ്ങളുടെ ഒരു വിശാല ദൃശ്യം അതിമനോഹരമാണ് .


കൊച്ചിൻ അഡ്വഞ്ചർ ഫൌണ്ടേഷൻ (കാഫ് / CAF)  2 ദിവസത്തെ സാഹസിക യാത്ര ഇടുക്കി ജില്ലയിലെ രാമക്കൽ മേടിലെക്ക്  2013 ജൂണ്‍  8-9 തിയ്യതികളിൽ നടത്തുകയുണ്ടായി കാഫിനോടോപ്പമുള്ള എന്റെ ആറാമത്തെ യാത്ര .
മുൻ യാത്രകളിൽ പരിചയപെട്ട കുറച്ചു സുഹൃത്തുകൾ ,കേരളത്തിലെ  വിവിധ സ്ഥലങ്ങളിൽ നിന്നും വരുന്നവർ 
എന്റെ മഹീന്ദ്ര ബോലെറോയിൽ രാവിലെ 11 മണിക്ക്  എറണാകുളം വൈറ്റിലയിൽ നിന്നും യാത്ര തിരിച്ചു ഞങ്ങൾ 8 പേർ , നല്ല  മഴയത്ത്  മുൻ യാത്ര അനുഭവങ്ങൾ പങ്കുവെച്ച്  യാത്ര തുടർന്നു വൈകുന്നേരം 5.30 യോടെ  രാമക്കൽമേട് എത്തി . കാർ പാർക്ക്‌ ചെയ്തു ലഗേജ് എല്ലാം എടുത്ത്  DTPC യുടെ ഡോർമെട്രിയിലേക്ക് . നല്ല തണുത്ത കാറ്റു  വീശുന്നു , കുറച്ചു പേർ നേരത്തെ തന്നെ എത്തിയിട്ടുണ്ടായിരുന്നു ,ചൂട് ചായയും കുടിച്ചു പിന്നെ തൊട്ടടുത്തുള്ള ഒരു മല കയറാൻ പോയി നേരം ഇരുട്ടി തുടങ്ങി  ടോർച്ചും പിടിച്ചു മല കയറ്റം , കാറ്റു പിടിച്ചു താഴെ പോകുമോ എന്ന് പേടി ? എങ്കിലും രസമായിരുന്നു ആ യാത്ര ,7.30 മണിയോടെ  തിരച്ചു റൂമിൽ എത്തി.  
ഏകദേശം രാത്രി 8 മണി ആയപ്പോൾ സംഘത്തിലെ എല്ലാവരും എത്തി മൊത്തം 40ഓളം  ആളുകൾ.
പിന്നെ എല്ലാവരും  ചേർന്ന്  പരസ്പരം പരിചയപെടലും , ചർച്ചകളും . കിടക്കുവാൻ വെറും തറ മാത്രം , തറയിൽ കാർഡ്‌ ബോർഡ്‌  കീറി വിരിച്ചു  കിടക്ക റെഡി ആക്കി. രാത്രി ഭക്ഷണം കഴിഞ്ഞു 11 മണിയോടെ  കുറെ പേർ രാത്രി യാത്രക്ക്  വട്ടം കൂട്ടി . ഞങൾ കുറച്ചു മടിയന്മാർ പുതച്ചുമൂടി കിടന്നുറങ്ങാൻ ശ്രമിച്ചു . കാതിനെ പ്രകമ്പനം കൊള്ളിക്കുന്ന ശക്തമായ കാറ്റ് ആരെയും ഉറക്കിയില്ല . വെളുപ്പിന് 2.30 മണിയോടെ പോയവർ തിരിച്ചെത്തി.

രാവിലെ 5 മണിക്ക്  എഴുന്നേറ്റ്  യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി അപ്പവും കടല കറിയും  കഴിച്ചു , ഉച്ചയ്ക്ക് കഴിക്കാൻ ബിരിയാണിയും , 2 കുപ്പി വെള്ളവും ആയി 7.30 യോടെ  യാത്ര തുടങ്ങി ലക്ഷ്യം തമിഴ് നാട്ടിലെ  കൊംബെ ഏകദേശം 4km ദുർഘടമായ കുത്തനെയുള്ള ഇറക്കം കഷ്ടിച്ച്  ഒരാൾക്ക് നടക്കാം . കയ്യിലെ ക്യാമറയും , ഉച്ച ഭക്ഷണവും , വെള്ളവും ചുമന്നു കൊണ്ടുള്ള യാത്ര കഠിനം തന്നെ . എല്ലാവരും ഒന്ന്  നിശ്ചലമായി കുറച്ചു നേരത്തേക്ക് . തലയിൽ 35kg ഭാരമുള്ള ചാക്കും ചുമന്നു ഒരാൾ കയറി വരുന്നു കേരളത്തിലേക്ക്  ഉള്ള  സാധങ്ങൾ , അവന്റെ നിത്യ ജീവിതത്തിനു  വേണ്ടി കേവലം 250 രൂപയ്ക്ക്  വേണ്ടി,, 
യാത്ര വേളയിൽ ഇതുപോലെ സ്ത്രീകളെയും കണ്ടു . ഇവരെ വെച്ച് നോക്കുബോൾ സ്വന്തം കയ്യില്ലെ നാലോ അഞ്ചോ കിലോ മാത്രം വരുന്ന ബാഗ്‌  എത്ര നിസാരമാണ് .

  ക്ഷീണം മാറ്റാൻ ഇരുന്നും, നിന്നും, കിടന്നും  , ഇടവേളകളിൽ ബിസ്കുറ്റും പഴവും ,, 2 മണിക്കൂർ എടുത്തു താഴെ എത്താൻ, തമിഴ്  നാട്ടിൽ എത്തി ടാർ റോഡിലൂടെ  യാത്ര ഒരു മുന്തിരി തോപ്പ്  കാണാൻ , തമിഴ്  നാടിന്റെ 
കാർഷിക സമൃദ്ധി ആസ്വദിച്ചു കൊണ്ടുള്ള യാത്ര അവർണനീയം. കുലച്ചു നില്കുന്ന പച്ച മുന്തിരികൾ , 
പാടം നിറഞ്ഞു നില്കുന്ന അമര പയർ 
 സമയം 11 മണി ചിലർക്ക് വിശന്നു തുടങ്ങി , കൈ കഴുകാൻ വെള്ളം കിട്ടുന്ന സ്ഥലം ആയതു കൊണ്ട് എല്ലാവരും ഭക്ഷണം കഴിച്ച്  മടക്ക യാത്രക്ക് ഒരുങ്ങി . തിരിച്ചുള്ള മല കയറ്റം ഓർത്തപ്പോൾ  .........  പക്ഷെ വീട്ടിൽ എത്തണം  എന്ന വിചാരം എല്ലാവർക്കും ഉള്ളത്  കൊണ്ട്  ഇറങ്ങിയതിനെക്കാൾ വേഗത്തിൽ ഏകദേശം 1.30 മണികൂർ കൊണ്ട് ചിരിച്ചു റൂമിൽ എത്തി.
ചൂട് ചായയും ,പഴം പൊരിയും  , പരിപ്പുവടയും കഴിച്ചു , മടക്കയാത്ര മനസ്സില്ലാ മനസ്സോടെ .....  അടുത്ത യാത്രയിൽ ഒത്തു ചേരാമെന്ന പ്രതീക്ഷയിൽ   ശുഭ യാത്ര .............





Monday, October 29, 2012

കല്യാണതണ്ട് മലനിരകള്‍


ഇടുക്കി ജില്ലയിലെ കല്യാണതണ്ട്  മലനിരകള്‍ ഇതിനെ പറ്റി കുറച്ചു നാള്‍ മുന്‍പ് എവിടെയോ വായിച്ച അറിവേ ഉള്ളു , അപൂഴ എന്റെ ഒരു സുഹൃത്ത്  ഇതേ സ്ടലാതെ പറ്റി പറഞ്ഞതു , എന്നാല്‍ പിന്നെ ഒന്ന് പോയി നോക്കാം എന്ന്  ഞങ്ങളും  വിചാരിച്ചു . ഒക്ടോബര്‍ 23 ചൊവാഴ്ച രാവിലെ 6.30നു ഞങ്ങള്‍ അഞ്ചു പേര്‍ കൊച്ചി മധുര നാഷണല്‍ ഹൈവേ കുണ്ടന്നൂര്‍ ജംഗ്ഷനില്‍ നിന്നും യാത്ര തുടങ്ങി . കൂടെ മധു , അഭിലാഷ്  , രാജന്‍ , ടോണി
പ്രഭാത ഭക്ഷണം കഴിക്കാന്‍ പോകുന്ന വഴിയില്‍ കുടയത്തൂര്‍ എന്നാ സ്ഥലത്ത്  ഒരു നാടന്‍ ഹോട്ടലില്‍ കയറി അവിടെ ഇരുന്നപോള്‍ മധു ചേട്ടന്റെ സുഹൃത്ത്  വിനായകിനെ  ഓര്‍മ വന്നതു , വിനായകിന്റെ വീട് കുടയത്തൂര്‍ ആണ് . വീട്ടിലേക്ക്  വരാന്‍ വിനായക്  നിര്‍ബന്ധം പറഞ്ഞു , പോകാന്‍ കുറെ സ്ഥലം ഉണ്ടെന്നു പറഞ്ഞിട്ടും  സമ്മതിച്ചില്ല  പിന്നെ  യാത്ര വിനായകിന്റെ വീട്ടിലേക്ക് , അവിടെ വെച്ചാണ് ,, തുംബച്ചി കുരിശു മലയെ പറ്റി അറിഞ്ഞത് ,  ഇലവിഴാ പൂഞ്ചിറയെക്കാളും നല്ല സ്ഥലമാനെന്ന വിനായകിന്റെ അഭിപ്രായത്തെ മാനിച്ചു യാത്ര അവിടേക്ക് കൂടി ആക്കി . പോകുന്ന വഴിയില്‍ കഥ പറയുബോള്‍ എന്ന സിനിമയില്‍ ബാര്‍ബര്‍ ബാലന്‍ താമസിച്ചിരുന്ന വീടും വിനായക് കാണിച്ചു തന്നു.
മലകയറ്റം കഠിനമെങ്കിലും , യാത്ര അവസനിച്ചപോള്‍ ഒന്ന് ചിന്തിച്ചു പോയി വിനായകിന്റെ ക്ഷണം സ്വീകരിചില്ലായിരുന്നു  എങ്കില്‍ ഒരു നഷ്ടം തന്നെ ആകുമായിരുന്നു. മലമുകളില്‍ നിന്നുള്ള കാഴ്ച . അതിമനോഹരമായ പ്രകൃതി ഭംഗി , ശാന്ത സുന്ദരമായ ആരാധനാലയം പ്രകൃതിക്ക് കോട്ടം വരാതെയുള്ള നിര്‍മാണ രീതി. അവിടെ നിന്നുള്ള ഗ്രാമ കാഴ്ച അതി മനോഹരം . പച്ച പരവതാനി വിരിച്ച ഭൂമി ,മലകയറിയ ക്ഷീണം എല്ലാം മറന്നു .

തിരിച്ചു പോകണം എന്നുള്ള ചിന്ത മനസ്സില്‍ കുറച്ചു വിഷമം ഉണ്ടാക്കി. എങ്കിലും  സമയ പരിമിധി ,, ഇനിയും പോകേണ്ട സ്ഥലങ്ങള്‍ എല്ലാം ഓര്‍ത്തപോള്‍ , അവിടുന്ന് വീണ്ടും യാത്ര , ലക്ഷ്യം കല്യാണതണ്ട്  ഏകദേശം 11.30 മണിയോടെ അവിടെ എത്തി കുത്തനെയുള്ള കോണ്‍ക്രീറ്റ് പാത കുറച്ചു ദൂരം , അതു കഴിഞ്ഞാല്‍ പൂഴി റോഡ്‌  കുറെ ദൂരം മഹീന്ദ്ര ബോലീറോ ഒരു കൂസലും ഇല്ലാതെ ഞങ്ങളെ മുകളില്‍ എത്തിച്ചു . പിന്നെ നടപ്പ് തുടങ്ങി , മലമുകളില്‍ നിന്ന്  താഴേക്ക്  കാടു ലക്ഷ്യമാക്കി , കുറെ ദൂരം മലയിറങ്ങി ഒരാള്‍പൊക്കത്തില്‍  വളര്‍ന്നു നില്‍ക്കുന്ന പുല്ലുകള്‍ , വഴികള്‍ക്ക് ഒരു ലക്ഷ്യവും ഇല്ലാത്തതിനാല്‍ തിരുച്ചു പോരേണ്ടി വന്നു . വീണ്ടും അടുത്ത മലയെ ലക്ഷ്യമാക്കി നടന്നു അവിടേക്ക് വണ്ടികള്‍ ഒന്നും പോയി കണ്ടില്ല . രണ്ടും കല്‍പിച്ചു ഞാന്‍ ബോലീറോ അങ്ങോട്ട്‌ ഓടിച്ചു കയറ്റി  ഒരു പരീക്ഷണം , കുറച്ചു ദൂരം കഴിഞ്ഞപോള്‍ ,, വണ്ടിക്കും മടിയായി , പിന്നെ അവിടെ ഇട്ടു വീണ്ടും നടപ്പ് . യാത്രയ്ക് സുഖം പകരാന്‍ നേരിയ മഞ്ഞു വീഴ്ച . അവിടെ നിന്നുള്ള ഇടുക്കി റിസര്‍വോയറിന്റെ കാഴ്ച വാക്കുകള്‍ക്ക് അതീതം . പ്രകൃതി കനിഞ്ഞു നല്‍കിയ സൗന്ദര്യം, പുല്‍മേടുകളിലൂടെ മഞ്ഞുവീഴ്ച ആസ്വദിച്ചകൊണ്ടുള്ള യാത്ര മനസ്സിനെ തണുപിച്ചു.
ഏകദേശം 2 മണിയോടെ ഞങ്ങള്‍ തിരിച്ചു പോരാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി . അപ്പോഴാണ് പശുകളെ മേയ്ച്ചു കൊണ്ടിരിക്കുന്ന ഒരു നാട്ടുകാരനെ കണ്ടത് ഇവിടുത്തെ കാലാവസ്ഥയും , ചുറ്റുപാടുകളില്‍ ഉള്ള നല്ല സ്ഥലങ്ങളെ പറ്റി അറിയാമല്ലോ എന്ന് കരുതി ആ ചേട്ടനുമായി കുറച്ചു നേരം സംസാരിച്ചു, മദ്യ ലഹരിയില്‍ ചുവന്ന കണ്ണുകളുമായി നില്‍കുന്ന ചേട്ടന്‍ , ഞങ്ങളുടെ മുന്‍പില്‍ കാടിനേയും ,കാട്ടുമൃഗങ്ങളെയും പറ്റിയുള്ള അറിവിന്റെ ഒരു ഭാണ്ഡം തുറക്കുമെന്ന് പ്രതീക്ഷിച്ചില്ല, ആ ചേട്ടനില്‍ നിന്ന് ഇടുക്കി റിസര്‍വോയറിലേക്ക് വെള്ളം വരുന്ന ഒരു കിലോമീറ്റര്‍ നീളമുള്ള നാരകകാനം ടണലിനെ കുറിച്ച് അറിഞ്ഞതു.

നാരകകാനം ടണലിനെ കുറിച്ച് ഏകദേശ ധാരണ ഉണ്ടായിരുന്നു ഒരു ബ്ലോഗില്‍ നിന്നുള്ള അറിവ് മാത്രം , സാദ്യമെങ്കില്‍ അവിടെയും പോകണമെന്ന് കരുതി  അതുകൊണ്ട് കയ്യില്‍ ഒരു ടോര്‍ച്ചും കരുതിയിരുന്നു.ചേട്ടന്റെ വിവരണം കൂടി ആയപ്പോള്‍ പോകാനുള്ള ആഗ്രഹം കൂടി, വീണ്ടും യാത്ര നാരകകാനം തുരങ്കത്തിലേക്ക്  ഒരു വഴികാട്ടിയോ , ഒരു ബോര്‍ഡോ,  ഇല്ലാതെ യാത്ര തുടങ്ങി വഴിയില്‍ കണ്ടവരോട് ചോദിച്ചു ഞങ്ങള്‍ ലക്ഷ്യത്തെത്തി അവിടെ ബൈക്ക് കഴുകി കൊണ്ടിരിക്കുന്ന ഒരു നാട്ടുകാരനെ കണ്ടു അയാളില്‍ നിന്നും തുരങ്കത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു , ചെറിയ വെള്ളചാട്ടങ്ങള്‍ക്ക് ഇടയിലൂടെ തുരങ്കത്തില്‍ എത്തി . ഇനിയുള്ള വിവരണം ഒരു ചടങ്ങിനു മാത്രം കാരണം വിവരിക്കാന്‍ പറ്റില്ല ഈ അനുഭവം,


ടോര്‍ച് ഇല്ലായിരുന്നു എങ്കില്‍ ഈ യാത്ര തുടരാന്‍ പറ്റില്ലായിരുന്നു,ക്യാമറയുടെ ഫ്ലാഷ് ലൈറ്റിന്റെ വെളിച്ചത്തില്‍ , പറന്നു നടക്കുന്ന വാവലുകളെ കാണാമായിരുന്നു കഠിനമായിരുന്നു യാത്ര , കുപ്പിച്ചില്ലുകളും , ചെറിയ തടികഷ്ണങ്ങളും , താഴെ പാറകഷ്ണങ്ങളും , ചെറിയ കുഴികളും , അകലെ ഒരു പൊട്ടു പോലെ മറുവശം കാണാമായിരുന്നു മുന്‍പേ പോകുന്ന ടോര്‍ച്ചുകാരന്റെ പുറകെ എല്ലാവരും ഏകദേശം മധ്യഭാഗത്ത് എത്തിയപോള്‍ ടോര്‍ച് ഒന്ന് ഓഫ്‌ ആക്കി നോക്കി . അടുത്ത് നില്‍കുന്ന ആളെ പോലും കാണാനില്ല ആ പൊട്ടു നോക്കി വീണ്ടും യാത്ര തുടര്‍ന്നു,

അവസാനം ഗുഹാമുഖത്തിന്റെ മറുകര കണ്ടു വെളിച്ചം കണ്ടപ്പോള്‍ മനസ്സിലെ ഭയം കുറച്ചു കുറഞ്ഞു , അവിടെ നിന്നുള്ള കാഴ്ച അതി മനോഹരമായിരുന്നു , കാലൊന്നു വഴുതിയാല്‍ ഓര്‍ക്കാന്‍ കൂടി വയ്യ
ശ്രദ്ധയോടെ നടന്നു എങ്കിലും താഴെ ഇറങ്ങി മുകളിലേക്ക്  കയറുന്നതിനിടയില്‍ കാല്‍  ഒന്ന് വഴുതി മുട്ട് ഇടിച്ചു ചെറുതായി മുഴച്ചു , ടോണിയുടെ കൈ പിടിച്ചു കയറി മുകളില്‍ എത്തിയപ്പോള്‍ വീണ്ടും ഒന്ന് കാല്‍ ഇടറി ഞാനും ടോണിയും വെള്ളതില്‍ ഇരുന്നു പോയി , ഭാഗ്യത്തിന്  ഒന്നും പറ്റിയില്ല , സമയം 4.30 പോകാനുള്ള സമയം ആയി തിരിച്ചു യാത്ര തുടങ്ങി



ഇങ്ങോട്ടുള്ള യാത്രയില്‍ ടോര്‍ച്ചിന് റസ്റ്റ്‌ ഇല്ലാതെ ചിരിച്ചു കൊണ്ടിരുന്നതിനാല്‍ , തിരച്ചു പോയപ്പോള്‍ യാത്ര ക്ഷീണം കൊണ്ടോ എന്തോ ചിരിയുടെ കാഠിന്യം കുറച്ചു എങ്കിലും തിരിച്ചു എത്തണമെന്നുള്ളത് കൊണ്ട് മുന്നില്‍ കാണുന്ന പൊട്ടു പോലുള്ള വെളിച്ചത്തെ നോക്കി നടന്നു . അര മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ പുറത്തിറങ്ങി അപ്പോള്‍ എന്തായിരുന്നു മനോഭാവം

എന്തോ ഒരു സാഹസികത ചെയ്തതിന്റെ  ത്രില്ലോ , എന്താണ് സംഭവിച്ചത്  എന്നറിയാത്ത നിര്‍വികാരതയോ അതോ ഒരു അപകടവും കൂടാതെ തിരിച്ചെത്തിയതിന്റെ ആശ്വാസമോ ...........
പിന്നീടു കുറച്ചു നേരം ക്യാമറയ്ക്ക് മുന്‍പില്‍ ഓര്‍മകള്‍ക്ക്  ഒരു നിശ്ചല ദ്രിശ്യവല്കരണം


വീണ്ടു യാത്ര ലക്ഷ്യം ഒന്ന് മാത്രം വീട്ടില്‍ കാത്തിരിക്കുനവരോട്  ഒത്തു ചേരാന്‍ ,നല്ലൊരു ദിവസത്തിന്റെ ഓര്‍മകളുമായി...