ഇടുക്കി ജില്ലയിലെ കല്യാണതണ്ട് മലനിരകള്‍ ഇതിനെ പറ്റി കുറച്ചു നാള് മുന്‍പ് എവിടെയോ വായിച്ച അറിവേ ഉള്ളു , അപൂഴ എന്റെ ഒരു സുഹൃത്ത് ഇതേ സ്ടലാതെ പറ്റി പറഞ്ഞതു , എന്നാല്‍ പിന്നെ ഒന്ന് പോയി നോക്കാം എന്ന് ഞങ്ങളും വിചാരിച്ചു . ഒക്ടോബര്‍ 23 ചൊവാഴ്ച രാവിലെ 6.30നു ഞങ്ങള്‍ അഞ്ചു പേര് കൊച്ചി മധുര നാഷണല്‍ ഹൈവേ കുണ്ടന്നൂര്‍ ജംഗ്ഷനില്‍ നിന്നും യാത്ര തുടങ്ങി . കൂടെ മധു , അഭിലാഷ് , രാജന് , ടോണി
പ്രഭാത ഭക്ഷണം കഴിക്കാന്‍ പോകുന്ന വഴിയില്‍ കുടയത്തൂര്‍ എന്നാ സ്ഥലത്ത് ഒരു നാടന്‍ ഹോട്ടലില്‍ കയറി അവിടെ ഇരുന്നപോള് മധു ചേട്ടന്റെ സുഹൃത്ത് വിനായകിനെ ഓര്മ വന്നതു , വിനായകിന്റെ വീട് കുടയത്തൂര്‍ ആണ് . വീട്ടിലേക്ക് വരാന്‍ വിനായക് നിര്‍ബന്ധം പറഞ്ഞു , പോകാന്‍ കുറെ സ്ഥലം ഉണ്ടെന്നു പറഞ്ഞിട്ടും സമ്മതിച്ചില്ല പിന്നെ യാത്ര വിനായകിന്റെ വീട്ടിലേക്ക് , അവിടെ വെച്ചാണ് ,, തുംബച്ചി കുരിശു മലയെ പറ്റി അറിഞ്ഞത് , ഇലവിഴാ പൂഞ്ചിറയെക്കാളും നല്ല സ്ഥലമാനെന്ന വിനായകിന്റെ അഭിപ്രായത്തെ മാനിച്ചു യാത്ര അവിടേക്ക് കൂടി ആക്കി . പോകുന്ന വഴിയില്‍ കഥ പറയുബോള്‍ എന്ന സിനിമയില്‍ ബാര്‍ബര്‍ ബാലന് താമസിച്ചിരുന്ന വീടും വിനായക് കാണിച്ചു തന്നു.
മലകയറ്റം കഠിനമെങ്കിലും , യാത്ര അവസനിച്ചപോള് ഒന്ന് ചിന്തിച്ചു പോയി വിനായകിന്റെ ക്ഷണം സ്വീകരിചില്ലായിരുന്നു എങ്കില്‍ ഒരു നഷ്ടം തന്നെ ആകുമായിരുന്നു. മലമുകളില്‍ നിന്നുള്ള കാഴ്ച . അതിമനോഹരമായ പ്രകൃതി ഭംഗി , ശാന്ത സുന്ദരമായ ആരാധനാലയം പ്രകൃതിക്ക് കോട്ടം വരാതെയുള്ള നിര്‍മാണ രീതി. അവിടെ നിന്നുള്ള ഗ്രാമ കാഴ്ച അതി മനോഹരം . പച്ച പരവതാനി വിരിച്ച ഭൂമി ,മലകയറിയ ക്ഷീണം എല്ലാം മറന്നു .
തിരിച്ചു പോകണം എന്നുള്ള ചിന്ത മനസ്സില്‍ കുറച്ചു വിഷമം ഉണ്ടാക്കി. എങ്കിലും സമയ പരിമിധി ,, ഇനിയും പോകേണ്ട സ്ഥലങ്ങള്‍ എല്ലാം ഓര്‍ത്തപോള്‍ , അവിടുന്ന് വീണ്ടും യാത്ര , ലക്ഷ്യം കല്യാണതണ്ട് ഏകദേശം 11.30 മണിയോടെ അവിടെ എത്തി കുത്തനെയുള്ള കോണ്‍ക്രീറ്റ് പാത കുറച്ചു ദൂരം , അതു കഴിഞ്ഞാല്‍ പൂഴി റോഡ് കുറെ ദൂരം മഹീന്ദ്ര ബോലീറോ ഒരു കൂസലും ഇല്ലാതെ ഞങ്ങളെ മുകളില്‍ എത്തിച്ചു . പിന്നെ നടപ്പ് തുടങ്ങി , മലമുകളില്‍ നിന്ന് താഴേക്ക് കാടു ലക്ഷ്യമാക്കി , കുറെ ദൂരം മലയിറങ്ങി ഒരാള്‍പൊക്കത്തില്‍ വളര്‍ന്നു നില്ക്കുന്ന പുല്ലുകള്‍ , വഴികള്‍ക്ക് ഒരു ലക്ഷ്യവും ഇല്ലാത്തതിനാല്‍ തിരുച്ചു പോരേണ്ടി വന്നു . വീണ്ടും അടുത്ത മലയെ ലക്ഷ്യമാക്കി നടന്നു അവിടേക്ക് വണ്ടികള്‍ ഒന്നും പോയി കണ്ടില്ല . രണ്ടും കല്പിച്ചു ഞാന്‍ ബോലീറോ അങ്ങോട്ട് ഓടിച്ചു കയറ്റി ഒരു പരീക്ഷണം , കുറച്ചു ദൂരം കഴിഞ്ഞപോള്‍ ,, വണ്ടിക്കും മടിയായി , പിന്നെ അവിടെ ഇട്ടു വീണ്ടും നടപ്പ് . യാത്രയ്ക് സുഖം പകരാന്‍ നേരിയ മഞ്ഞു വീഴ്ച . അവിടെ നിന്നുള്ള ഇടുക്കി റിസര്‍വോയറിന്റെ കാഴ്ച വാക്കുകള്‍ക്ക് അതീതം . പ്രകൃതി കനിഞ്ഞു നല്കിയ സൗന്ദര്യം, പുല്മേടുകളിലൂടെ മഞ്ഞുവീഴ്ച ആസ്വദിച്ചകൊണ്ടുള്ള യാത്ര മനസ്സിനെ തണുപിച്ചു.
നാരകകാനം ടണലിനെ കുറിച്ച് ഏകദേശ ധാരണ ഉണ്ടായിരുന്നു ഒരു ബ്ലോഗില്‍ നിന്നുള്ള അറിവ് മാത്രം , സാദ്യമെങ്കില്‍ അവിടെയും പോകണമെന്ന് കരുതി അതുകൊണ്ട് കയ്യില്‍ ഒരു ടോര്‍ച്ചും കരുതിയിരുന്നു.ചേട്ടന്റെ വിവരണം കൂടി ആയപ്പോള്‍ പോകാനുള്ള ആഗ്രഹം കൂടി, വീണ്ടും യാത്ര നാരകകാനം തുരങ്കത്തിലേക്ക് ഒരു വഴികാട്ടിയോ , ഒരു ബോര്‍ഡോ, ഇല്ലാതെ യാത്ര തുടങ്ങി വഴിയില്‍ കണ്ടവരോട് ചോദിച്ചു ഞങ്ങള്‍ ലക്ഷ്യത്തെത്തി അവിടെ ബൈക്ക് കഴുകി കൊണ്ടിരിക്കുന്ന ഒരു നാട്ടുകാരനെ കണ്ടു അയാളില്‍ നിന്നും തുരങ്കത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു , ചെറിയ വെള്ളചാട്ടങ്ങള്‍ക്ക് ഇടയിലൂടെ തുരങ്കത്തില്‍ എത്തി . ഇനിയുള്ള വിവരണം ഒരു ചടങ്ങിനു മാത്രം കാരണം വിവരിക്കാന്‍ പറ്റില്ല ഈ അനുഭവം,
ടോര്‍ച് ഇല്ലായിരുന്നു എങ്കില്‍ ഈ യാത്ര തുടരാന്‍ പറ്റില്ലായിരുന്നു,ക്യാമറയുടെ ഫ്ലാഷ് ലൈറ്റിന്റെ വെളിച്ചത്തില്‍ , പറന്നു നടക്കുന്ന വാവലുകളെ കാണാമായിരുന്നു കഠിനമായിരുന്നു യാത്ര , കുപ്പിച്ചില്ലുകളും , ചെറിയ തടികഷ്ണങ്ങളും , താഴെ പാറകഷ്ണങ്ങളും , ചെറിയ കുഴികളും , അകലെ ഒരു പൊട്ടു പോലെ മറുവശം കാണാമായിരുന്നു മുന്‍പേ പോകുന്ന ടോര്‍ച്ചുകാരന്റെ പുറകെ എല്ലാവരും ഏകദേശം മധ്യഭാഗത്ത് എത്തിയപോള്‍ ടോര്‍ച് ഒന്ന് ഓഫ് ആക്കി നോക്കി . അടുത്ത് നില്കുന്ന ആളെ പോലും കാണാനില്ല ആ പൊട്ടു നോക്കി വീണ്ടും യാത്ര തുടര്‍ന്നു,
അവസാനം ഗുഹാമുഖത്തിന്റെ മറുകര കണ്ടു വെളിച്ചം കണ്ടപ്പോള്‍ മനസ്സിലെ ഭയം കുറച്ചു കുറഞ്ഞു , അവിടെ നിന്നുള്ള കാഴ്ച അതി മനോഹരമായിരുന്നു , കാലൊന്നു വഴുതിയാല്‍ ഓര്‍ക്കാന്‍ കൂടി വയ്യ
ശ്രദ്ധയോടെ നടന്നു എങ്കിലും താഴെ ഇറങ്ങി മുകളിലേക്ക് കയറുന്നതിനിടയില്‍ കാല് ഒന്ന് വഴുതി മുട്ട് ഇടിച്ചു ചെറുതായി മുഴച്ചു , ടോണിയുടെ കൈ പിടിച്ചു കയറി മുകളില്‍ എത്തിയപ്പോള്‍ വീണ്ടും ഒന്ന് കാല് ഇടറി ഞാനും ടോണിയും വെള്ളതില്‍ ഇരുന്നു പോയി , ഭാഗ്യത്തിന് ഒന്നും പറ്റിയില്ല , സമയം 4.30 പോകാനുള്ള സമയം ആയി തിരിച്ചു യാത്ര തുടങ്ങി
എന്തോ ഒരു സാഹസികത ചെയ്തതിന്റെ ത്രില്ലോ , എന്താണ് സംഭവിച്ചത് എന്നറിയാത്ത നിര്‍വികാരതയോ അതോ ഒരു അപകടവും കൂടാതെ തിരിച്ചെത്തിയതിന്റെ ആശ്വാസമോ ...........
പിന്നീടു കുറച്ചു നേരം ക്യാമറയ്ക്ക് മുന്പില് ഓര്‍മകള്‍ക്ക് ഒരു നിശ്ചല ദ്രിശ്യവല്കരണംവീണ്ടു യാത്ര ലക്ഷ്യം ഒന്ന് മാത്രം വീട്ടില്‍ കാത്തിരിക്കുനവരോട് ഒത്തു ചേരാന്‍ ,നല്ലൊരു ദിവസത്തിന്റെ ഓര്‍മകളുമായി...
മധുമാമന്റെ കൂടെയുളള യാത്രയായിരുന്നോ ഇത്..
ReplyDeleteഅതെ ഞങ്ങള്‍ അഞ്ചു പേര് ഉണ്ടായിരുന്നു
Delete