ഇടുക്കി ജില്ലയിലെ രാമക്കൽമേട് ചരിത്ര പ്രാധാന്യം ഉള്ള സ്ഥലം ആണ് ,, സീതയെ അന്വേഷിച്ച് രാമൻ അലഞ്ഞപ്പോൾ ഇവിടെയും എത്തി എന്ന് പറയപെടുന്നു "രാമന്റെ കാൽ വച്ച മേട് " ചുരിങ്ങി രാമക്കൽമേട് ആയി എന്നാണ് ഐതിഹ്യം. സദാ സമയവും ശക്തമായ തണുത്ത കാറ്റു വീശുന്ന സ്ഥലം . സമുദ്രനിരപ്പിൽ നിന്നും 3500 അടി മുകളിലാണ് ഈ പ്രദേശം.
ഇവിടെ നിന്നും തമിഴ്നാട്ടിലെ കുംഭം ,തേനി , കൊമ്പേ , തേവാരം , ഉത്തമപാളയം ,ബോടിനായ്ക്കാനൂർ , വയ്ഗ തുടങ്ങിയ സ്ഥലങ്ങളുടെ ഒരു വിശാല ദൃശ്യം അതിമനോഹരമാണ് .
ഇവിടെ നിന്നും തമിഴ്നാട്ടിലെ കുംഭം ,തേനി , കൊമ്പേ , തേവാരം , ഉത്തമപാളയം ,ബോടിനായ്ക്കാനൂർ , വയ്ഗ തുടങ്ങിയ സ്ഥലങ്ങളുടെ ഒരു വിശാല ദൃശ്യം അതിമനോഹരമാണ് .
കൊച്ചിൻ അഡ്വഞ്ചർ ഫൌണ്ടേഷൻ (കാഫ് / CAF) 2 ദിവസത്തെ സാഹസിക യാത്ര ഇടുക്കി ജില്ലയിലെ രാമക്കൽ മേടിലെക്ക് 2013 ജൂണ്‍ 8-9 തിയ്യതികളിൽ നടത്തുകയുണ്ടായി കാഫിനോടോപ്പമുള്ള എന്റെ ആറാമത്തെ യാത്ര .
മുൻ യാത്രകളിൽ പരിചയപെട്ട കുറച്ചു സുഹൃത്തുകൾ ,കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും വരുന്നവർ
എന്റെ മഹീന്ദ്ര ബോലെറോയിൽ രാവിലെ 11 മണിക്ക് എറണാകുളം വൈറ്റിലയിൽ നിന്നും യാത്ര തിരിച്ചു ഞങ്ങൾ 8 പേർ , നല്ല മഴയത്ത് മുൻ യാത്ര അനുഭവങ്ങൾ പങ്കുവെച്ച് യാത്ര തുടർന്നു വൈകുന്നേരം 5.30 യോടെ രാമക്കൽമേട് എത്തി . കാർ പാർക്ക് ചെയ്തു ലഗേജ് എല്ലാം എടുത്ത് DTPC യുടെ ഡോർമെട്രിയിലേക്ക് . നല്ല തണുത്ത കാറ്റു വീശുന്നു , കുറച്ചു പേർ നേരത്തെ തന്നെ എത്തിയിട്ടുണ്ടായിരുന്നു ,ചൂട് ചായയും കുടിച്ചു പിന്നെ തൊട്ടടുത്തുള്ള ഒരു മല കയറാൻ പോയി നേരം ഇരുട്ടി തുടങ്ങി ടോർച്ചും പിടിച്ചു മല കയറ്റം , കാറ്റു പിടിച്ചു താഴെ പോകുമോ എന്ന് പേടി ? എങ്കിലും രസമായിരുന്നു ആ യാത്ര ,7.30 മണിയോടെ തിരച്ചു റൂമിൽ എത്തി.
ഏകദേശം രാത്രി 8 മണി ആയപ്പോൾ സംഘത്തിലെ എല്ലാവരും എത്തി മൊത്തം 40ഓളം ആളുകൾ.
പിന്നെ എല്ലാവരും ചേർന്ന് പരസ്പരം പരിചയപെടലും , ചർച്ചകളും . കിടക്കുവാൻ വെറും തറ മാത്രം , തറയിൽ കാർഡ് ബോർഡ് കീറി വിരിച്ചു കിടക്ക റെഡി ആക്കി. രാത്രി ഭക്ഷണം കഴിഞ്ഞു 11 മണിയോടെ കുറെ പേർ രാത്രി യാത്രക്ക് വട്ടം കൂട്ടി . ഞങൾ കുറച്ചു മടിയന്മാർ പുതച്ചുമൂടി കിടന്നുറങ്ങാൻ ശ്രമിച്ചു . കാതിനെ പ്രകമ്പനം കൊള്ളിക്കുന്ന ശക്തമായ കാറ്റ് ആരെയും ഉറക്കിയില്ല . വെളുപ്പിന് 2.30 മണിയോടെ പോയവർ തിരിച്ചെത്തി.
രാവിലെ 5 മണിക്ക് എഴുന്നേറ്റ് യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി അപ്പവും കടല കറിയും കഴിച്ചു , ഉച്ചയ്ക്ക് കഴിക്കാൻ ബിരിയാണിയും , 2 കുപ്പി വെള്ളവും ആയി 7.30 യോടെ യാത്ര തുടങ്ങി ലക്ഷ്യം തമിഴ് നാട്ടിലെ കൊംബെ ഏകദേശം 4km ദുർഘടമായ കുത്തനെയുള്ള ഇറക്കം കഷ്ടിച്ച് ഒരാൾക്ക് നടക്കാം . കയ്യിലെ ക്യാമറയും , ഉച്ച ഭക്ഷണവും , വെള്ളവും ചുമന്നു കൊണ്ടുള്ള യാത്ര കഠിനം തന്നെ . എല്ലാവരും ഒന്ന് നിശ്ചലമായി കുറച്ചു നേരത്തേക്ക് . തലയിൽ 35kg ഭാരമുള്ള ചാക്കും ചുമന്നു ഒരാൾ കയറി വരുന്നു കേരളത്തിലേക്ക് ഉള്ള സാധങ്ങൾ , അവന്റെ നിത്യ ജീവിതത്തിനു വേണ്ടി കേവലം 250 രൂപയ്ക്ക് വേണ്ടി,,
യാത്ര വേളയിൽ ഇതുപോലെ സ്ത്രീകളെയും കണ്ടു . ഇവരെ വെച്ച് നോക്കുബോൾ സ്വന്തം കയ്യില്ലെ നാലോ അഞ്ചോ കിലോ മാത്രം വരുന്ന ബാഗ് എത്ര നിസാരമാണ് .
ക്ഷീണം മാറ്റാൻ ഇരുന്നും, നിന്നും, കിടന്നും , ഇടവേളകളിൽ ബിസ്കുറ്റും പഴവും ,, 2 മണിക്കൂർ എടുത്തു താഴെ എത്താൻ, തമിഴ് നാട്ടിൽ എത്തി ടാർ റോഡിലൂടെ യാത്ര ഒരു മുന്തിരി തോപ്പ് കാണാൻ , തമിഴ് നാടിന്റെ
കാർഷിക സമൃദ്ധി ആസ്വദിച്ചു കൊണ്ടുള്ള യാത്ര അവർണനീയം. കുലച്ചു നില്കുന്ന പച്ച മുന്തിരികൾ ,
പാടം നിറഞ്ഞു നില്കുന്ന അമര പയർ
സമയം 11 മണി ചിലർക്ക് വിശന്നു തുടങ്ങി , കൈ കഴുകാൻ വെള്ളം കിട്ടുന്ന സ്ഥലം ആയതു കൊണ്ട് എല്ലാവരും ഭക്ഷണം കഴിച്ച് മടക്ക യാത്രക്ക് ഒരുങ്ങി . തിരിച്ചുള്ള മല കയറ്റം ഓർത്തപ്പോൾ ......... പക്ഷെ വീട്ടിൽ എത്തണം എന്ന വിചാരം എല്ലാവർക്കും ഉള്ളത് കൊണ്ട് ഇറങ്ങിയതിനെക്കാൾ വേഗത്തിൽ ഏകദേശം 1.30 മണികൂർ കൊണ്ട് ചിരിച്ചു റൂമിൽ എത്തി.
ചൂട് ചായയും ,പഴം പൊരിയും , പരിപ്പുവടയും കഴിച്ചു , മടക്കയാത്ര മനസ്സില്ലാ മനസ്സോടെ ..... അടുത്ത യാത്രയിൽ ഒത്തു ചേരാമെന്ന പ്രതീക്ഷയിൽ ശുഭ യാത്ര .............

nostalgic
ReplyDeleteയാത്രയില്‍ പങ്കെടുത്തതിന്റെ സന്തോഷം ഈ കുറിപ്പുകള്‍ വായിച്ചപ്പോള്‍ ഒരിക്കല്‍ കൂടെ ലഭിച്ചു. നന്ദി കൂട്ടുകാരാ
ReplyDeleteനന്ദി നന്ദി നന്ദി .........................
ReplyDeleteകൂടെ വന്നതു പോലെ ആസ്വദിച്ചു മനോഹരമായിട്ടുണ്ട്
ReplyDelete