എത്തിയപ്പോൾ , ഈറ്റ കൊണ്ട് ഉണ്ടാക്കിയ ഒരു ചെറിയ ചായകട കണ്ടു അവിടെ ഉള്ളത് ചായയും ബോണ്ടയും മാത്രം, വർഷങ്ങൾക്ക് മുൻപേ പാലായിൽ നിന്നും കുടിയേറിയ കുര്യൻ ചേട്ടന്റെ കട , കുര്യൻ ചേട്ടന്റെ ചായ അടി ഒന്ന് കാണേണ്ട കാഴ്ച തന്നെ ആണ് ഒന്നര മീറ്റർ ഉയരത്തിൽ നിന്നും താഴെ ഗ്ലാസ്സിലേയ്ക്ക്
"പുലിയറ" യിലേക്ക് പോകുന്ന വഴിയാണ് വഴികാട്ടി ബിജു ചേട്ടന്റെ വീട് , അവിടെ എത്തിയപ്പോൾ ചേട്ടന് സുഖമില്ല പകരം മറ്റൊരാളെ പകരം ഏർപ്പാടാക്കി, ബിജു ചേട്ടൻ പറഞ്ഞു നിങ്ങൾ നേരെ പൊയ്ക്കോളു ആൾ അവിടെ കാത്ത് നില്കുന്നുണ്ടാകും, കുറച്ചു കൂടി മുന്നോട്ട് പോയപ്പോൾ ജോയി ചേട്ടൻ കാത്തു നില്കുന്നു. ഇനി മുന്നോട്ട് വണ്ടി പോവില്ല , ഇനി നടക്കുക തന്നെ ജോയി ചേട്ടന്റെ വീടിന്റെ അടുത്ത് കൂടെ വേണം കാട്ടിലേയ്ക്ക് പോകുവാൻ, സാധനങ്ങൾ എല്ലാം ചുമന്നു നടപ്പ് തുടങ്ങി അപ്പോൾ സമയം 3നോട് അടുത്തു , ജോയി ചേട്ടന്റെ വീടിന് അടുത്ത് എത്താറായപ്പോൾ ചേട്ടൻ പറഞ്ഞു ഇതിലെ താഴേയ്ക്ക് ഇറങ്ങി വേണം നമുക്ക് പോകുവാൻ നിങ്ങൾ ഇവിടെ ഇരിയ്ക്കു ഞാൻ വാക്കത്തി എടുത്തുകൊണ്ടു വരാം,, എന്റെ വീട് കുറച്ചു കൂട് മുന്നോട്ട് പോകണം ജോയി ചേട്ടൻ ഒരു കുടിയേറ്റ കർഷകൻ ആണ് 30 വർഷമായി പാലയിൽ നിന്നും ഇവിടെ എത്തിയിട്ട് , ഒറ്റയ്ക്കാണ് താമസം,, ഞങ്ങൾ അവിടെ കാത്തിരുന്നു, ജോയി ചേട്ടൻ തിരിച്ചെത്തിയത് ഒരു കുല ഞാലിപൂവൻ പഴവും കൊണ്ട് ..
പുഴയരികിൽ അതിമനോഹരമായ സ്ഥലം കുത്തി ഒഴുകുന്ന വെള്ളം മഴ കൊള്ളാതെ മുകളിൽ ഈറ്റ കൊണ്ട് കെട്ടി ഉണ്ടാക്കിയ ഒരു ടെന്റ് കല്ല് അടുപ്പ് എല്ലാം അവിടെ ഉണ്ട് അവിടെ വൃത്തിയാക്കി പിന്നെ വിറക് വെട്ടാൻ പോയി വിറകു വെട്ടി വന്നിട്ട് അരി പുഴവെള്ളത്തിൽ കഴുകി , പച്ചകറികൾ അരിഞ്ഞു കഴുകി , രാത്രിയിലേയ്ക്ക് ചോറും സാമ്പാറും ഉണ്ടാക്കാനുള്ള ശ്രമം തുടങ്ങി അതിനു മുൻപേ ഒരു കട്ടൻ ചായയും , പാറ കെട്ടിന് ഇടയിലൂടെ രണ്ടു പേർ നോക്കി നിൽക്കുന്നു , ഞങൾ ജോയി ചേട്ടനോട് പറഞ്ഞു ചേട്ടൻ പോയി അന്വേഷിച്ചു വന്നു , അവർ താമസിച്ചിരുന്ന സ്ഥലമാണത്രേ ഞങ്ങൾ കയ്യേറിയത് മുഡിഗർ വിഭാഗത്തിൽ പെട്ട രണ്ടു ആദിവാസി യുവാക്കൾ രാജുവും , ബാബുവും അവർ മീൻ പിടിക്കാൻ വന്നതാണ് പിന്നെ കുന്തിരിക്കം ശേഖരിക്കണം അവരും ഞങ്ങളുടെ കൂടെ കൂടി കുറച്ചു കഴിഞ്ഞപ്പോൾ ഒരാൾ കൂടി വന്നു,അവരുടെ കൂട്ടത്തിൽ അഭിലാഷ്, അവർക്ക് കൂടി ഞങ്ങൾ അരി വെച്ചു , അവരുടെ കൂടെ ഒരു പട്ടിയും ഉണ്ടായിരുന്നു ഊട്ടിയിൽ നിന്നും മേടിച്ചതാത്രേ ? പേര് ടുട്ടു ,
അവരോടൊത്ത് കുറെ ചർച്ചകൾ കൂട്ടത്തിൽ പുലിയറ (പുലിപാറ എന്നാണ് അവർ പറഞ്ഞത് ) എന്ന പേര് എങ്ങനെ വന്നു എന്ന് അവർ പറഞ്ഞു തന്നു അത് അവരുടെ ഇടയിൽ പ്രചാരത്തിലുള്ള കഥ. കഥ ഇങ്ങനെ
ഇവർ മുഡിഗർ വിഭാഗത്തിൽ പെട്ടവർ ആണ് ഇവരുടെ ഏതോ ഒരു പൂർവികൻ പണ്ട് രാത്രി സഞ്ചാരം നടത്താറുണ്ടത്രേ ഊരിൽ നിന്നും മറ്റു ഊരിലേയ്ക്ക് അവിടെ വേറെ സംബന്ധം ഉണ്ടായിരുന്നു എന്ന് പറയുന്നു
ചേട്ടന്റെ ഈ പോക്ക് എങ്ങോട്ടാണ് എന്നറിയാൻ ഒരിക്കൽ അനിയൻ ചേട്ടൻ അറിയാതെ ചേട്ടനെ പിന്തുടർന്നു കാട്ടിനുള്ളിൽ എവിടെ വെച്ചോ ചേട്ടന്റെ മുന്നിൽ ഒരു പുലി വന്നു , ചേട്ടൻ പറഞ്ഞു വഴി മാറെടാ ഞാൻ നിന്നെ ഉപദ്രവിക്കില്ല എന്റെ അനിയൻ ആയിരുന്നെങ്ങിൽ നിന്നെ കൊന്നേനെ ? ഇത് കേട്ട അനിയൻ ചേട്ടാ ഞാൻ ഇവിടെ ഉണ്ട് എന്നു പറഞ്ഞു കൊണ്ട് പുലിയെ കാലിൽ പിടിച്ച് തൂക്കി എറിഞ്ഞു അത്രേ ? ഞങ്ങൾ കിടന്നതിന്റെ തൊട്ടടുത് പുഴയിൽ ഒരു പാറ കാണിച്ചു തന്നിട്ട് പറഞ്ഞു ഈ പാറയിൽ ആണ് ആ പുലി വന്നു വീണത്, അങ്ങനെ ആണ് പുലിപാറ എന്നാ പേര് വന്നത്
യാത്ര ക്ഷീണം കൊണ്ടും ഉച്ച ഭക്ഷണം കഴിക്കാത്തത് കൊണ്ടും എനിക്ക് ഒട്ടും വയ്യാതായി തല വേദന അസഹ്യം പിന്നെ ഛർദ്ദിയും ഞാൻ ടെന്റിൽ കയറി ഒന്ന് മയങ്ങി 9 മണി ആയപ്പോൾ ഭക്ഷണം റെഡി, എനിക്ക് കഴിക്കാൻ പറ്റുന്നില്ല പിന്നെയും ഛർദ്ദി
പ്രാതലിനുള്ള കപ്പ തൊലി കളഞ്ഞ് മുറിച്ചു റെഡി ആക്കി കഴിഞ്ഞിരുന്നു അത് കഴുകി ഷിയാസും , ഫ്രാൻസിസും കൂടി പുഴുങ്ങാൻ തുടങ്ങി തലേ ദിവസത്തെ സാംബാർ ചൂടാക്കി വെച്ചു , ഷിയാസിന്റെ വക കാട്ടു കാന്താരിയും , ഉള്ളിയും ചേർത്ത് , പുലി വീണ പാറ പുറത്ത് അരച്ച് ഉണ്ടാക്കിയ ചമന്തിയും , ഒരു ഗസ്റ്റ് കൂടി വന്നു കുറച്ചു മാറി മലമുകളിൽ താമസിക്കുന്ന ഒരു കുടിയേറ്റ കർഷകൻ ജോസേട്ടൻ, സാധാരണ പുള്ളികരനാണ്
ഇത് പോലെ വരുന്നവർക്ക് വഴികാട്ടി ആയിട്ട് പോകുന്നത് ആൾക്കാരെ കണ്ടപ്പോൾ എന്താ എന്നറിയാൻ വന്നതാ .. ജോസേട്ടന്റെ വകയും കുറെ കാട്ടു വർത്തമാനങ്ങൾ പട്ടിയെ കൂടെ കൂട്ടിയതിനു ജോസേട്ടന്റെ വക ഒരു കമന്റ് , ഞങ്ങളുടെ ഏരിയയിൽ ഇനി ഒരു വീട്ടിൽ മാത്രമേ പട്ടി ഉള്ളു ബാക്കി എല്ലാത്തിനേം പുലി പിടിച്ചു, ഇത് നേരത്തെ പുലികളുടെ മട ആയിരുന്നു പാറയിൽ അറ പോലെ കുറെ സ്ഥലങ്ങൾ ഞങ്ങൾ കണ്ടിരുന്നു അവിടെ ഒക്കെ പുലികൽ ഉണ്ടായിരുന്നു അതുകൊണ്ടാണ് ഇവിടം പുലിയറ എന്നറിയപെടുന്നത് എന്നാണ് ജോസേട്ടൻ പറഞ്ഞത് സിംഹം ഒഴിച്ച് എല്ലാം ഈ കാട്ടിൽ ഉണ്ടത്രേ ഒരു കിലോമീറ്റർ കാട്ടിലേയ്ക്ക് വന്നാൽ ആനയുടെ അവശിഷ്ടം കാണിച്ചു താരം എന്ന് പറഞ്ഞു കടുവ കൊന്നു തിന്നതാണ് , കൊമ്പ് ഫോറെസ്റ്റ്കാർ കൊണ്ടുപോയി. പക്ഷെ സമയ കുറവ് കാരണം പോകാൻ പറ്റിയില്ല, ഇനി ഊട്ടിയിലും മസിനഗുഡിയിലും ഒക്കെ പോകാനുള്ളതാണ്
9 മണിയ്ക്ക് ഞങ്ങൾ കട്ടിൽ നിന്നും നാട്ടിലേയ്ക്ക് കുറവൻപടിയിൽ കുര്യൻ ചേട്ടന്റെ കടയിൽ നിന്നും ഒരു മീറ്റർ ചായയും കുടിച്ച് നേരെ ഗൂളി കടവ് എത്തി അവിടെ നിന്നും "മുള്ളി"(സ്ഥലപേരാണ് കേട്ടോ അല്ലാതെ.......) വഴി ഗദ്ധ ചുരം കയറി 43 മുടിപിൻ വളവുകൾ ഉള്ള ചുരം (എല്ലാം കൂടി ഏകദേശം 96 മുടി പിൻ വളവുകൾ കയറി ഇറങ്ങി )
വഴിയിൽ ആന ഉണ്ടാകും എന്ന് തോന്നിയിരുന്നു കാരണം നിറയെ ആന പിണ്ഡം കിടക്കുന്നു ഓടിച്ചിട്ട ചെറിയ മരങ്ങളും രാജു ചേട്ടൻ പെട്ടെന്ന് വണ്ടി നിർത്തി കാട്ടിലേയ്ക്ക് ഒന്ന് സൂക്ഷിച്ച് നോക്കാൻ പറഞ്ഞു ഒരു ആന ചാരി നിന്ന് ഉറങ്ങുന്നു തല കുറച്ച് മാത്രം കാണാം ഫോട്ടോ എടുക്കാൻ പറ്റില്ല കുറച്ചു അകലെ ആണ്
മജൂർ പോക്കുന്ന വഴിയെ കുന്നൂർ റുട്ടിലേയ്ക്ക് തിരിഞ്ഞ് ഊട്ടിയിലേയ്ക്ക് ദേവർഷോള എത്തിയപ്പോൾ ചെറുതായി മഞ്ഞ് പെയ്യാൻ തുടങ്ങി ഉച്ച ആയപ്പോൾ ഊട്ടിയിൽ എത്തി ഊണും കഴിച്ച് , കല്ലട്ടി വഴി മസിനഗുഡിയിലേയ്ക്ക്, കല്ലട്ടി വഴി പോകാൻ തുടങ്ങിയപ്പോൾ പോലീസുകാരൻ തടഞ്ഞു ലെഫ്റ്റ് ലേയ്ക്ക് കൈ കാണിച്ചു അതിലെ വഴി തിരിച്ചു വിടുകയാണെന്ന് കരുതി വണ്ടി ഇടത്തോട്ട് തിരിച്ചു ഗൂഡലൂർ റൂട്ടിലേയ്ക്ക്
വലത്തേയ്ക്ക് പോയി പോലീസുകാരനെ ഒന്ന് കൊഞ്ഞനം കുത്തിയിട്ട് വന്നാലോ എന്ന് ആലോചിച്ചു സമയം ഇല്ലാത്തതു കൊണ്ട് മുതുമല കടുവ സംരക്ഷണ കേന്ദ്രത്തിലൂടെ മസിനഗുഡി അവിടെ നിന്നും തോപ്പകാട് വഴി ഗൂദലൂർക്ക് ഉള്ള യാത്ര ഫോട്ടോ എടുക്കരുത് , വാഹനങ്ങളിൽ നിന്നും ഇറങ്ങരുത് എന്നൊക്കെ കർശന നിയന്ത്രണങ്ങൾ ഉള്ള സ്ഥലം
രാജു ചേട്ടൻ വണ്ടി ഒന്ന് നിർത്തി റോഡിന്റെ വലതു വശത്ത് കാട്ടു പോത്തിന്റെ കൂടം കുറെ നേരം കാറിൽ ഇരുന്നു തന്നെ ഫോട്ടോ എടുത്തു കുറെ മയിലുകൾ നടന്നു പോകുന്നത് കണ്ടു ഒറ്റയ്ക്ക് ഒരു മയിൽ ഇരിക്കുനത് കണ്ടപ്പോൾ ഫോട്ടോ എടുക്കാൻ നിർത്തി മയിലുകൾ പറക്കുന്ന അപൂർവ ഫോട്ടോ എടുക്കാൻ പറ്റി കുറച്ചു കൂടി മുന്നിലേയ്ക്ക് പോയപ്പോൾ വീണ്ടും പോത്തിൻ കൂട്ടം, കുറെ മാനുകളേയും കണ്ടു ആനയെ മാത്രം കണ്ടില്ലലോ എന്ന വിഷമം സമയം 7 മണി ആകുന്നു ഇനിയുള്ള യാത്ര അപകടം പിടിച്ചതാണ് വലതു വശത്ത് ഒരു അനക്കം ഒരു പിടിയാന തൊട്ടടുത്ത് ഉപദ്രവകാരി അല്ല എന്ന് തോന്നി വെളിച്ചം ഒട്ടും ഇല്ല വാഹനങ്ങളുടെ മാത്രമേ
കാണാൻ പറ്റുകയുള്ളു അങ്ങനെ ആനയെ കണ്ടില്ല എന്ന ഷിയസിന്റെ വിഷമം തീർന്നു പറഞ്ഞു തീർന്നില്ല ഒരു വളവിൽ ഇടതു വശത്ത് വണ്ടിയുടെ തൊട്ടു പുറകിൽ മരചില്ലകൾക്ക് ഇടയിൽ ഒറ്റയാൻ മുൻപിൽ നിന്ന് വന്ന വാഹനത്തിന്റെ വെളിച്ചത്തിൽ വ്യക്തമായി കണ്ടു ഫോട്ടോ എടുക്കാൻ വണ്ടി സ്ലോ ചെയ്തു ഞാൻ ഗ്ലാസ്സിനു ഇടയിൽ കൂടി കൈ പുറത്തേയ്ക്ക് ഇട്ടതും എന്റെ ഫോട്ടോ എടുകണ്ട എന്ന് പറഞ്ഞു അവൻ തുമ്പികൈയും പൊക്കി വണ്ടിയുടെ അടുത്തേയ്ക്ക് ക്യാമറയിൽ ബട്ടണ്‍ അമർത്താൻ പോലും സമയം കിട്ടിയില്ല കാരണം അപ്പോഴേയ്ക്കും രാജു ചേട്ടന്റെ കാൽ ആക്സലേറ്ററിൽ
അമർന്നു കഴിഞ്ഞിരുന്നു ഒരു കിലോ മീറ്റർ കൂടി പിന്നിട്ടപ്പോൾ തോറപിള്ളി ആയി അവിടെ നിന്നും ചായ കുടിച്ചു ഇനി നിലബൂർ വഴി തൃശൂർ പിന്നെ എറണാകുളം വെജിറ്റെറിയൻ ഭക്ഷണം നോക്കി നടന്നു ഒരിടത്തും ഇല്ല , അവസാനം ഖാദർപടിയിൽ നിന്നും
വെളുപ്പിന് 3.30 മണിയ്ക്ക് എറണാകുളം നോർത്തിൽ തിരിച്ച് എത്തി
അവർണനീയമായ യാത്ര അനുഭവം ഇനി ഇങ്ങനെ ഒന്ന് കിട്ടുമോ എന്ന് സംശയം ?
യാത്ര അവസാനിക്കുന്നില്ല ഒരെണ്ണം അവസാനിക്കുന്നിടത്ത് അടുത്തത് തുടങ്ങുന്നു....................