ഫേസ്ബുക്കിലെ വിന്റേജ് മെമൊറീസ് എന്ന ഗ്രൂപ്പിലെ അംഗങ്ങളുടെ ഒരു കൂടായ്മ വരിക്കാശ്ശേരി മനയിൽ വെച്ച് ഓഗസ്റ്റ് 10-11 തിയ്യതികളിൽ നടത്തുകയുണ്ടായി അതിൽ എനിക്കും പക്കെടുക്കുവാൻ സാധിച്ചു
പഴമയും സംഗീതവും ഒത്തുചേർന്ന ഒരു മഹാസംഭവം
നാരായണേട്ടനും കുട്ട്യോളും പിന്നെ വരിക്കാശ്ശേരി മനയും
നാരായണേട്ടനും കുട്ട്യോളും പിന്നെ വരിക്കാശ്ശേരി മനയും
സമയം രാവിലെ 9.20 എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ജനശതാബ്ദിയിൽ യാത്ര തുടങ്ങി പരസ്പരം കണ്ടിട്ടില്ലാത്ത ഒരു കുട്ടം ആളുകളുടെ ഇടയിലേക്ക് . എന്താകുമെന്നോ എങ്ങനെ ആകുമെന്നോ ഒരു വിവരവും ഇല്ല എങ്കിലും വരിക്കാശ്ശേരി മന കാണാമല്ലോ എന്ന ആഗ്രഹം ഉള്ളത് കൊണ്ടും യാത്ര പുറപ്പെട്ടു ട്രെയിനിൽ എന്നെ കൂടാതെ വേറെ 4 പേർ അവരുടെയും ലക്ഷ്യം ഇത് തന്നെ അതിൽ 3 പേർ തിരുവനതപുരത്ത് നിന്നും നേരത്തെ സീറ്റ് പിടിച്ചിരുന്നു. ഞാനും അരവിന്തും എറണാകുളത്ത് നിന്നും, ഷോർണൂർ എത്തിയപ്പോഴാണ് എല്ലാവരും പരസ്പരം കണ്ടുമുട്ടുന്നത് അവിടെ നിന്ന് നമ്പൂതിരിസിൽ പോയി ഉച്ചയൂണ് പിന്നെ പരസ്പരം കൈ മാറാനുള്ള ഗിഫ്റ്റ് വാങ്ങി വരിക്കാശ്ശേരി മനയിലേക്ക്
അവിടെ എത്തിയപ്പോൾ മുറ്റത്ത് പുഞ്ചിരിയുമായി നാരായണേട്ടൻ , ശരീരം കൊണ്ട് അമ്പതു പിന്നിട്ട നാരായണേട്ടന് മനസ്സ് കൊണ്ട് പ്രായം ഇപ്പോഴും ഇരുപത്. ഇദ്ദേഹമാണ് ഈ സംഗമത്തിന്റെ എല്ലാ ഒരുക്കങ്ങൾക്കും നേതൃത്വം നല്‍കിയത് . ഞങളുടെ കൂടെ ട്രെയിനിൽ ഉണ്ടായിരുന്ന അരവിന്തിനും ഏകദേശം ഇതേ പ്രായം , വൈകുന്നേരം 3 മണി മുതൽ ആണ് പരിപാടികൾ പക്ഷെ പലരും ഉച്ചയോടെ അവിടെ എത്തി , നമ്പൂതിരിസിന്റെ വാഹനം വന്നു ചായയും വടയുമായി, വടയിലും ഒരു പുതുമ "ക്യാബേജ് വട "
പരസ്പരം പരിചയപെടലും ആദ്യ സംഗമത്തിൽ പങ്കെടുത്തവരുടെ അനുഭവങ്ങൾ പങ്കുവെച്ചും സന്ധ്യ ആയി..
പരിചയപ്പെട്ടവരുടെ കൂട്ടത്തിൽ സംഗീത ലോകത്തെ രണ്ടു പ്രശസ്തരും അമൃത ടിവിയിലെ ശ്രുതിലയം എന്ന പരിപാടിയുടെ സംവിധായകനും അവതാരകനുമായ "അജിത്ത്നമ്പൂതിരി", വാദ്യവും സംഗീതവും ഒരു പോലെ സ്വായത്തമാക്കിയ ബഹുമുഖ പ്രതിഭ "പാലക്കാട് ശ്രീറാം" . എല്ലാം കൂടി അൻപതിനു മുകളിൽ ആൾക്കാർ ഉണ്ടായിരുന്നു.
| Nadumuttam |
സന്ധ്യ ആയില്ലേ? എന്നാ പിന്നെ വിസ്തരിച്ച് ഒരു നീരട്ടാവം വിശാലമായ കുളത്തിൽ, കുളി കഴിഞ്ഞ് വീണ്ടും അകത്തളത്തിൽ കുറച്ചു നേരം സൊറ പറച്ചിലും അപ്പോഴേക്കും രാത്രി ഭക്ഷണം എത്തി , കഞ്ഞിയും പുഴുക്കും ചമന്തിയും , പ്ലാവില കുമ്പിൾ കുത്തി കഞ്ഞി കുടിച്ചപ്പോൾ എല്ലാവരിലും ഒരു ബാല്യകാല സ്മരണ ഉണർന്നു .
| Dinner time |
സംഗീത പ്രതിഭകൾ ഉള്ളപ്പോൾ സംഗീതം ഇല്ലാതെ എന്ത് കൂടായ്മ ശ്രീറാംജി പുല്ലാംകുഴലിൽ തീർത്ത മാന്ത്രിക സംഗീതം , അജിത്ത് ജിയുടെ കീർത്തനാലാപനം , ഗസലുകൾ കൊണ്ട് വികാരം കൊള്ളിച്ച ചേർത്തലക്കാരൻ "ഹംബിൾ ഷൈൻ" , സംഗീതത്തിൽ M.Phil എടുത്ത നമ്യ , ശ്രീറാം ജിയുടെ ശ്രീമതി ബേബി മേഡം ,, കഥകളി പാദങ്ങളുമായി നവീൻ രുദ്രൻ , തുള്ളൽ പാട്ടുകൾ , മിമിക്രി, അവിസ്മരണീയമായ കാലാരാത്രി നാരായണേട്ടന്റെ നാടൻ പാട്ടുകൾ, കലാ സദ്യ രാത്രി ഒരു മണി വരെ നീണ്ടു .പിന്നെ കുറെ നേരം വർത്തമാനം . എല്ലാവരും പാടുന്നവരും ആസ്വദിക്കുന്നവരും ആയതു കൊണ്ട് , ചിലരുടെ കൂർക്കം വലിയിലും ഒരു സംഗീത മയം..
| sreeram ji |
4 മണി ആയപ്പോൾ ഒന്ന് മയങ്ങി 6 മണിക്ക് എഴുന്നേൽകേണ്ടി വന്നു . പഴമയെ സ്നേഹിക്കുനവരുടെ കൂട്ടായ്മഅല്ലെ മുറ്റത്ത് ആനയിലെങ്കിൽ എന്ത് ആഘോഷം ഒന്നിന് പകരം രണ്ട് ആന മുറ്റത്ത് റെഡി.
| Ajith namboothiri |
വിസ്തരിച്ച് നീരാട്ടും കഴിഞ്ഞ് അമ്പലത്തിൽ പോയി വന്നപ്പോഴേക്കും കൊഴുക്കട്ടയും ആയി വണ്ടി എത്തി പ്രാതൽ കഴിഞ്ഞ് എല്ലാവരുടെയും അനുഭവം പങ്കുവെച്ചു പലർക്കും ഒരു അനുഭൂതി തന്നെ ആയിരുന്നു ഈ സംഗമം . ഇനിയാണ് പ്രധാന പരിപാടി , കൊണ്ടുവന്ന ഗിഫ്റ്റ് കൈ മാറൽ , എല്ലാവരുടെയും പേരെഴുതി ഒരുപാത്രത്തിൽ ഇട്ട് , ഓരോരുത്തർ ഓരോന്നു എടുത്ത് അതിൽ ആരുടെ പേരാണോ അതിൽ ആ വ്യക്തിക്ക് ഗിഫ്റ്റ് കൊടുക്കണം . എനിക്കും കിട്ടി ബേബി മാഡത്തിന്റെ വക ഒരെണ്ണം ഇട നേരത്ത് ദാഹശമനത്തിനായി പാനകം എത്തി. പിന്നെ കുറെനേരം നിശ്ചല ഛായഗ്രഹണത്തിന്റെ പുറകെ
| lunch at varikkasseri mana |
പിരിയുവാനുള്ള സമയം ആയപ്പോഴേക്കും എല്ലാവരിലും ഒരു മൌനം പകലിനു നീളം പോര എന്ന് തോന്നി പോയി, സമയം ഉച്ചയായി ഒരുമിച്ചിരുന്നു ഊണ് കഴിച്ചിട്ട് പിരിയണം അതോർക്കാൻ വയ്യ .. കാളനും രസവും മോരും കൂട്ടി ഗംഭീരസദ്യ , ഊണ് കഴിഞ്ഞു പാക്കിംഗ് തുടങ്ങി പോരുവാൻ മനസ്സില്ല ! എങ്കിലും പോരാതെ വയ്യല്ലോ ? ഇനി കാത്തിരിപ്പ് ഒരു വർഷം ,, ദിനങ്ങൾക്ക് ആയുർ ദൈർഘ്യം കുറഞ്ഞെങ്കിൽ !
പഴമയും പ്രകൃതിയും ഇണ ചേർത്ത് കൊണ്ട് ..................സഞ്ചാരികൾ സഞ്ചരിച്ചു കൊണ്ടേ ഇരിക്കും
awesome...........
ReplyDeleteഉഗ്രന്‍.....
ReplyDeleteവായിച്ചു കഴിഞ്ഞപ്പോ ഞാനും നിങ്ങളുടെ കൂടെ ഉണ്ടായിരുന്നു എന്നൊരു ഫീലിംഗ്..
ശരിയാണ്, വരാന്‍ കഴിഞ്ഞില്ലെങ്കിലും ചിത്രങ്ങളും വിവരങ്ങളും കണ്ടും കേട്ടും അന്ന് വരിക്കാശ്ശേരിയില്‍ വന്നിരുന്നു എന്നൊരു തോന്നല്‍...നന്നായി എഴുതി...ആശംസകള്‍...:)
ReplyDeleteThank you
Deletesuperb....
ReplyDeleteനന്നായി ശ്രീകാന്ത്
ReplyDelete