Thursday, September 8, 2016

കിളി കൊഞ്ചൽ കേട്ട് കാടകം തേടി

അപ്രതീക്ഷിതമായി ഷാജിയേട്ടന്റെ മെസ്സേജ് "അരിപ്പ ഫോറെസ്റ്റിൽ " ഒരു വൺഡേ ട്രെക്കിങ്ങ് ബുക്ക് ചെയ്‌തിട്ടുണ്ട് ഇരുപത്തി എട്ടാം തീയ്യതി (28-8-16) ഫ്രീ ആണെങ്കിൽ വരൂ ....
രണ്ടു ദിവസത്തിനുള്ളിൽ പറയാം എന്ന് പറഞ്ഞു , രണ്ട് ദിവസത്തെ തിരുവനന്തപുരം  യാത്ര കുറച്ച മടി പിടിച്ചെങ്കിലും ഇരുപത്തിയേഴാം തീയ്യതി വൈകുന്നേരം ജനശതാബ്ധിക്ക് ടിക്കറ്റ് എടുത്തു ഒൻപതു മണിയോടുകൂടി തലസ്ഥാനത്ത് എത്തി, പുറത്ത് കമലൻ  പോലീസ് ബൈക്കുമായി കാത്തു നിൽക്കുന്നുണ്ടായിരുന്നു , ബൈക്ക് നേരെ ചിരാഗ് ഹോട്ടെലിൽ   ശർമ്മാജിയുടെ അടുത്തേയ്ക്ക്  , കുറച്ചുനേരം വർത്തമാനം പറഞ്ഞു ഇരുന്നപ്പോഴേയ്ക്കും ഷാജിയേട്ടനും എത്തി  ഭക്ഷണവും കഴിച്ച്  ഞാനും കമലേട്ടനും ഷാജിയേട്ടന്റെ വീട്ടിലേയ്ക്ക് പോയി രാവിലെ നേരത്തെ എഴുന്നേൽക്കണം , നേരത്തെ കിടക്കാം എന്നൊക്കെ പറഞ്ഞു കിടന്നപ്പോൾ രണ്ടു മണി , നാലരയ്ക് അലാറം വെച്ച് കിടന്നു ഏഴരയ്ക് അരിപ്പയിൽ എത്തണം രണ്ടു  മണിക്കൂർ യാത്ര ഉണ്ട്
രാവിലെ അഞ്ചരയ്ക്ക് യാത്ര തുടങ്ങി റെയിൽവേ സ്റ്റേഷനിൽ നിന്നും ജയേഷിനെ കയറ്റി യാത്ര തുടർന്നു വഴിയിൽ ബീനേച്ചി കാത്ത് നിൽക്കുന്നുണ്ടായിരുന്നു....

ഏഴരയ്ക്ക് തന്നെ ഞങൾ അവിടെ എത്തി പ്രഭാത ഭക്ഷണവും കഴിച്ച്  വഴികാട്ടി ആയി ഷിജുവും  അധികം ദുർഘടം ഇല്ലാത്ത കാട്ടുപാതയിലൂടെ യാത്ര തുടങ്ങി ഷാജിയേട്ടന്റെ ക്യാമെറയിൽ മലയണ്ണാനും , വേഴാമ്പലും , കൂടു കൂട്ടി തുടങ്ങി കിളി കൊഞ്ചൽ കേൾക്കുമ്പോൾ അതിന്റെ പുറകെ കുറച്ചു ഉൾകാടുകളും ഞങൾ കീഴടക്കി ,

മറ്റൊരു ഗ്രൂപ്പും അന്ന് ട്രെക്കിങ്ങിനു ഉണ്ടായിരുന്നു അവർ ഞങളെ കടന്നു പോയി  കിളികളെയും ശലഭങ്ങളെയും ക്യാമെറയിൽ കയറ്റി ഞങ്ങൾ യാത്ര തുടർന്ന് കുറച്ചു മുന്നിലേയ്ക്ക് നടന്നപ്പോൾ മുൻപേ പോയവർ അവിടെ കുത്തിയിരിക്കുന്നു ,  നിങ്ങൾ ഇവിടെ വരെ എത്തിയതേ ഉള്ളോ എന്ന ചോദ്യത്തിന് മറുപടി കേട്ടപ്പോൾ ശർമ്മാജി ഒന്ന് ഞെട്ടി , ഒരു ഒറ്റയാൻ അവരുടെ മുന്നിൽ പെട്ടു , ആൾകൂട്ടം കണ്ടപ്പോൾ അവൻ ഓടി മറഞ്ഞു ,

 ഗൈഡ് ഷിജു ഞങ്ങൾക്ക് ധൈര്യം പകർന്നു സാറെ ഇത്രേം വന്നിട്ട് ഒന്നും കാണാതെ പോകുന്നത്  വിഷമം അല്ലെ  നമ്മുക്ക് ആദ്യം പോകാം അധികം ദൂരം അവൻ പോകാൻ സാധ്യത ഇല്ല ചിലപ്പോ ഫോട്ടോ എടുക്കാൻ പറ്റും ഞാനും  ഷാജിയേട്ടനും , ആദ്യമേ നടന്നു ഞങളെ വെട്ടിച്ച് അവൻ ഉൾക്കാടുകളിൽ മറഞ്ഞു ആനയെ കാണാനുള്ള ഓട്ടത്തിൽ പലരും ക്ഷീണിച്ചു അപ്പോഴാണ് വെള്ളം എടുക്കാൻ മറന്ന കാര്യം അറിയുന്നത് ..


സാരമില്ല കുറച്ചുകൂടെ  പോയാൽ ഒരു ചെറിയ അമ്പലം ഉണ്ട് അവിടെ കിണറുണ്ട് നല്ല വെള്ളം കിട്ടും എന്ന ഷിജുവുന്റെ വാക്കുകൾ നടപ്പിന് ഊർജം പകർന്നു ...



കിണർ വെള്ളം കോരി കുടിച്ച്  വീണ്ടും യാത്ര പൈൻ മരങ്ങൾ ധാരാളം കണ്ടിട്ടുണ്ടെങ്കിലും ഉണ്ടപൈൻ  ആദ്യമായിട്ടാണ് കാണുന്നത് അതിന്റെ വേരുകൾ വളഞ്ഞു ഒരു കൊളുത്തു പോലെ മണ്ണിൽ പടർന്നു കിടക്കും  കാട്ടു പോത്തും , മാനും  ഒന്നും അതിലെ പോകില്ല കാരണം  കാൽ  ഉടക്കിയാൽ  പിന്നെ ഊരി പോരില്ല ....



കുറച്ചു ടെന്റുകളും അവിടെ കുറെ ആൾക്കാരും ഞങൾ അങ്ങോട്ട് പോയി അവരോടൊപ്പം കുറച്ചു നേരം
അരിപ്പ ഇക്കോ ടൂറിസത്തിന്റെ ഭാഗമായി കാട്ടിൽ ഒരുക്കിയിട്ടുള്ള  താമസ സൗകര്യം ആണ് മുൻകൂട്ടി ബുക്ക് ചെയ്ത്  അവിടെ ഒരു രാത്രി ചിലവഴിയ്ക്കാൻ വന്നവർ ...
ഞങളുടെ യാത്ര അവസാന ഘട്ടത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു ആദ്യമായി കാടു കയറിയ ശർമ്മാജി യാത്രയുടെ അദ്യ  ഘട്ടത്തിൽ തളർന്നു അവശനായിരുന്നു എങ്കിലും ശുദ്ധ വായുവിന്റെ ഊർജം കുറച്ചൊന്നുമല്ല യാത്രയ്ക് ഹരം  പകർന്നത് ....... മൂന്നരയോട് കൂടി വനയാത്ര അവസാനിപ്പിച്  ഇന്നോവയുമായി  ഭക്ഷണം തേടി യാത്ര... ഉച്ചയൂണും  കഴിഞു  അഞ്ചരയ്ക്കുള്ള ട്രെയിനിൽ മടക്കയാത്ര കോൺക്രീറ്റ് കാടുകളിലേക്ക് ......


വനയാത്രയിലെ  സഹയാത്രികർ
ഷാജിയേട്ടൻ :- ഷാജി പണിക്കർ
കമലൻ പോലീസ് :-കമൽ പഴവൂർ
ശർമ്മാജി :- കാമേശ്വര ശർമ്മ
ബീനേച്ചി :- ബീന വാസ്
ജയേഷ് :- ജയേഷ് എൻ ജി
ഗൈഡ് :- ഷിജു
ലൊക്കേഷൻ :- അരിപ്പ ഇക്കോ ടൂറിസം തിരുവനന്തപുരം
വിശദ വിവരങ്ങൾക്ക്:-  http://arippa.kfdcecotourism.com/

Tuesday, August 23, 2016

ഒരു ഓഫ് റോഡ് ജീപ്പ് യാത്ര

ലഹരി പകരുന്ന യാത്രകൾ , യാത്രകൾ എന്നും ലഹരിയാണ്. വളരെ നാളായി ഉള്ള ആഗ്രഹമായിരുന്നു നടന്നു കയറിയ കാട്ടുവഴികളിലൂടെ ഒരു ജീപ്പ് യാത്ര , ഉളുപ്പൂണി , മുല്ലക്കാനം, ഉറുമ്പള്ള് , ചക്കി മാലി ,കപ്പക്കാനം , മുൻപ് രണ്ട് തവണ ഈ വഴികളിലൂടെ ട്രെക്കിങ്ങ് നടത്തിയിട്ടുണ്ടെങ്കിലും ജീപ്പ് യാത്ര ആദ്യമാണ്





രാവിലെ 10 മണിക്ക് തൊടുപുഴ മുട്ടത്ത് നിന്നും ഞങ്ങൾ 4 പേർ ബിജോയ് ചേട്ടന്റെ ജീപ്പിൽ യാത്ര തുടങ്ങി അധികം ആർക്കും അറിയാത്ത ഈക്കാടുകളും മലകളും കയറി സാഹസിക യാത്ര വാഗമൺ റൂട്ടിൽ S വളവിൽ വലത്തോട് തിരിഞ്ഞ് മല കയറിയിൽ ഇല്ലിക്കൽ കല്ലിന്റെ ദീർഘ വീക്ഷണം ,
പിന്നീട് ഉളുപ്പുണിയിലേയ്ക്ക് ശക്തമായ കോടയും ഇടയ്ക്ക് പെയ്ത മഴയും യാത്രയക്ക് ഹരം പകർന്നു മുല്ലക്കാനത്തേയ്ക്ക് ഉള്ള യാത്ര ദുർഘടമായിരുന്നു റിസർവോയറിലേയ്ക്ക് ഉള്ള ചെറിയ ട്രെക്കിങ് അട്ടകൾക്ക് വിശപ്പ് മാറി , ഇല മറയത്ത് വിഷപാമ്പുകളും , ചോര ഒലിച്ച കാലുമായി ചക്കിമാലിയിലേയ്ക്ക് , കാട്ടാന ആക്രമത്തിൽ ജീവൻ പൊലിഞ്ഞത് ഇവിടുത്തെ ആദിവാസി ഭിന്നതല വിദ്യഭ്യാസ കേന്ദ്രത്തിലെ ആദ്യാപകനാണ് , കപ്പകാനം റിവർ ക്രോസിംഗ് നല്ലൊരു അനുഭവം ആയിരുന്നു , ഒരു കുളിയും നടത്തി കപ്പക്കാനം ടണലിലേയ്ക്ക് സമയം 6.30 സുവ്രതൻ ചേട്ടന്റെ ചായക്കടയിൽ നിന്നും ചായയും ചെറുകടികളും കഴിച്ചു ഈ യാത്രയിൽ ഭക്ഷണത്തിന് ഏക ആശ്രയം ഇവരാണ് ഞങ്ങളുടെ ഉച്ച ഭക്ഷണവും ഇവിടെ നിന്ന് ആയിരുന്നു 7 മണിയോട് കൂടി തിരികെ യാത്ര തൊടുപുഴയിൽ എത്തി ജീപ്പ് കാരോട് വിട പറഞ്ഞ് കാർ യാത്ര കാർ ഓടിക്കുമ്പോൾ മനസ്സിൽ ആടി ഉലയുന്ന ജീപ്പ് യാത്രയുടെ ഓർമ്മകൾ 60 കിലോമീറ്ററോളം ഉൾവനത്തിൽ കൂടിയുള്ള യാത്ര മറക്കാനാവാത്ത അനുഭവം തന്നെ ആയിരുന്നു