

ലഹരി പകരുന്ന യാത്രകൾ , യാത്രകൾ എന്നും ലഹരിയാണ്. വളരെ നാളായി ഉള്ള ആഗ്രഹമായിരുന്നു നടന്നു കയറിയ കാട്ടുവഴികളിലൂടെ ഒരു ജീപ്പ് യാത്ര , ഉളുപ്പൂണി , മുല്ലക്കാനം, ഉറുമ്പള്ള് , ചക്കി മാലി ,കപ്പക്കാനം , മുൻപ് രണ്ട് തവണ ഈ വഴികളിലൂടെ ട്രെക്കിങ്ങ് നടത്തിയിട്ടുണ്ടെങ്കിലും ജീപ്പ് യാത്ര ആദ്യമാണ്

രാവിലെ 10 മണിക്ക് തൊടുപുഴ മുട്ടത്ത് നിന്നും ഞങ്ങൾ 4 പേർ ബിജോയ് ചേട്ടന്റെ ജീപ്പിൽ യാത്ര തുടങ്ങി അധികം ആർക്കും അറിയാത്ത ഈക്കാടുകളും മലകളും കയറി സാഹസിക യാത്ര വാഗമൺ റൂട്ടിൽ S വളവിൽ വലത്തോട് തിരിഞ്ഞ് മല കയറിയിൽ ഇല്ലിക്കൽ കല്ലിന്റെ ദീർഘ വീക്ഷണം ,

പിന്നീട് ഉളുപ്പുണിയിലേയ്ക്ക് ശക്തമായ കോടയും ഇടയ്ക്ക് പെയ്ത മഴയും യാത്രയക്ക് ഹരം പകർന്നു മുല്ലക്കാനത്തേയ്ക്ക് ഉള്ള യാത്ര ദുർഘടമായിരുന്നു റിസർവോയറിലേയ്ക്ക് ഉള്ള ചെറിയ ട്രെക്കിങ് അട്ടകൾക്ക് വിശപ്പ് മാറി , ഇല മറയത്ത് വിഷപാമ്പുകളും , ചോര ഒലിച്ച കാലുമായി ചക്കിമാലിയിലേയ്ക്ക് , കാട്ടാന ആക്രമത്തിൽ ജീവൻ പൊലിഞ്ഞത് ഇവിടുത്തെ ആദിവാസി ഭിന്നതല വിദ്യഭ്യാസ കേന്ദ്രത്തിലെ ആദ്യാപകനാണ് , കപ്പകാനം റിവർ ക്രോസിംഗ് നല്ലൊരു അനുഭവം ആയിരുന്നു , ഒരു കുളിയും നടത്തി കപ്പക്കാനം ടണലിലേയ്ക്ക് സമയം 6.30 സുവ്രതൻ ചേട്ടന്റെ ചായക്കടയിൽ നിന്നും ചായയും ചെറുകടികളും കഴിച്ചു ഈ യാത്രയിൽ ഭക്ഷണത്തിന് ഏക ആശ്രയം ഇവരാണ് ഞങ്ങളുടെ ഉച്ച ഭക്ഷണവും ഇവിടെ നിന്ന് ആയിരുന്നു 7 മണിയോട് കൂടി തിരികെ യാത്ര തൊടുപുഴയിൽ എത്തി ജീപ്പ് കാരോട് വിട പറഞ്ഞ് കാർ യാത്ര കാർ ഓടിക്കുമ്പോൾ മനസ്സിൽ ആടി ഉലയുന്ന ജീപ്പ് യാത്രയുടെ ഓർമ്മകൾ 60 കിലോമീറ്ററോളം ഉൾവനത്തിൽ കൂടിയുള്ള യാത്ര മറക്കാനാവാത്ത അനുഭവം തന്നെ ആയിരുന്നു
No comments:
Post a Comment