Wednesday, July 31, 2013

രാജപാറ-തൊണ്ടമാൻ കോട്ട-കതക്പലമേട്

കാഴ്ചയ്ക്കും അപ്പുറം ചരിത്രങ്ങളും കോർത്തിണക്കിയ മനോഹരഭൂമി ഒറ്റവാക്കിൽ തൊണ്ടമാൻ കോട്ടയെ ഇങ്ങനെ വിശേഷിപിക്കം .
പേരിനു പിന്നിൽ കുറച്ചു ചരിത്രം ഉണ്ട്  അതിൽ ഒന്ന് ഇവിടെ പറയാം
തമിഴ് നാട്ടിലെ പുതുക്കോട്ട കേന്ദ്രം ആക്കി  ഭരിച്ചിരുന്ന തമിഴ് രാജവംശത്തിലെ രാജാവ്‌  "തൊണ്ടമാൻ"
ശത്രുക്കളുടെ ആക്രമണത്തിൽ   നിന്ന്  രക്ഷപെടുവാൻ ഈ മലകയറി  വാസസ്ഥലത്തിന്  ചുറ്റും കോട്ട കെട്ടി
രാജവംശത്തിന്റെ  മുഴുവൻ സമ്പാദ്യവും ഇവിടെ ഉള്ള ഒരു മലയുടെ പാറയിൽ തീർത്ത ഒരു അറയിൽ ഒളിപിച്ചു
പാറകല്ല്‌  കൊണ്ട്  അറ  അടച്ചു ആ കൽകതക്  തുറക്കുവാൻ ഒരു ചങ്ങലയും ഘടിപിച്ചു . സമീപത്തു ഉള്ള ഒരു തടാകത്തിൽ അതിന്റെ മറ്റേ അറ്റം ഇട്ടു . അതു കണ്ടെത്തി വലിച്ചാൽ അറയുടെ "കൽകതക് " തുറക്കും എന്ന് പറയപെടുന്നു . അങ്ങിനെയാണ് ഈ മലയ്ക്ക്  "കതകുപലമേട്‌ " എന്ന പേര് വീണത്‌ . രാജാവ്‌ താമസിച്ച പാറയ്ക്ക് "രാജപ്പാറ" എന്നും അവിടുത്തെ കോട്ടയ്ക്ക്  "തൊണ്ടമാൻ  കോട്ട " എന്നും പേര് വന്നു .



2013 ജൂലൈ 20-21 തീയതികളിൽ കൊച്ചിൻ അഡ്വഞ്ചർ ഫൌണ്ടേഷൻ (കാഫ് / CAF)  നടത്തിയ ട്രെക്കിങ്ങിലെ ഒരു ചെറിയ വിവരണം:
 20നു രാവിലെ 10.30നു എറണാകുളം വൈറ്റിലയിൽ നിന്നും മഹീന്ദ്ര ബോലേറോയിൽ ഞങ്ങൾ 6 പേർ  അതിൽ 4 പേരും വിദ്യാർഥികൾ ഒരാൾ 8 ലും ബാക്കി പ്ലസ്‌  2 , ആദ്യമായി ട്രെക്കിംഗ് നടത്തുന്നതിന്റെ  അമ്പരപ്പും  എന്താ സംഭവം എന്നറിയാനുള്ള ആഗ്രഹവും യാത്രയി ഉടനീളം അവർ പ്രകടിപിച്ചു , മുവാറ്റുപുഴ - നേര്യമംഗലം വഴി അടിമാലി എത്തിയപ്പോഴേക്കും സമയം 1 മണി ആയിക്കാണും അവിടെ നിന്ന് ഭക്ഷണം കഴിച്ചു വീണ്ടും യാത്ര
രാജകുമാരി-വെള്ളതുവൽ-രാജകാട് -വഴി ശാന്തൻപാറ അവിടെ നിന്നും ഏകദേശം 6km സഞ്ചരിച്ചാൽ ഇടത്തേക്ക് ഒരു ചെറിയ കയറ്റം കാണാം അത് കയറിയാൽ എത്തുന്നത്  32ഏക്കർ  എസ്റ്റേറ്റിൽ അവിടെയാണ് ഞങളുടെ ബേസ് ക്യാമ്പ്‌ ,ചുറ്റും ഓറഞ്ച് മരങ്ങളും , ഏലവും, ചെന്ന വഴിയെ ഓറഞ്ച് പറിച്ചു തീറ്റ തുടങ്ങി
കുറച്ചു പേര് നേരത്തെ എത്തിയിരുന്നു 5 മണി ആയപ്പോഴേക്കും എല്ലാവരും എത്തി
യാത്രയും സാഹസികതയും ആണ് ഉദ്ദേശം അതുകൊണ്ട്  മുറിയിൽ  ഇരിക്കാൻ ആർക്കും  ഇഷമില്ല . തൊട്ട് അടുത്തുള്ള ചതുരംഗപാറയിലേക്ക്  ഒരു ട്രെക്കിംഗ് നടത്താൻ  തീരുമാനിച്ചു . 7 മണിയോടെ തിരിച്ചു എത്തി
അട്ട കടിയുടെ സുഖം ആസ്വദിച്ച്  ...........
പിന്നെ പരിച്ചയപെടലും കുറെ  ചർച്ചകളും , ചർച്ച  വെളുപ്പിന് 2 മണി വരെ നീണ്ടു , ചിലർ  ചപ്പാത്തിയും  കഴിച്ചു ഉറക്കമായി കൂട്ടത്തിൽ  ഞാനും.



രാവിലെ അപ്പവും കടല കറിയും കഴിച്ച്  ഉച്ചയ്ക്ക് ഉള്ള ഫ്രെഡ്രൈസ്  പായ്ക്ക് ചെയ്തു ,, പിന്നെ കുറച്ചു തയ്യാറെടുപ്പുകൾ ആട്ടയിൽ നിന്ന് രക്ഷപെടാൻ .. ഉപ്പുവെള്ളം കാൽ  മുട്ടിനു താഴെ മുഴുവൻ പുരട്ടി ,, ഷൂവിന്റെ  അകത്തും കുറച്ചു ഉപ്പു ഇട്ടു, തോണ്ടാമൻ കോട്ട ലക്ഷ്യമാക്കി യാത്ര തുടങ്ങി വഴി ഇല്ലാത്ത കാടുകളിൽ വഴി തെളിച്ചും - ശരീരത്തിൽ കയറിയ അട്ടയെ കളഞ്ഞും മലകയറ്റം അവർണനീയം  ഈ യാത്ര ശക്തമായ തണുത്ത കാറ്റു  വീശുന്നു പലർക്കും വടി ഇല്ലാതെ നടക്കാൻ വയ്യാത്ത അവസ്ഥ ഇല്ലിമുള വെട്ടി ഊന്നുവടി ആക്കി ചെളി കുഴഞ്ഞു കിടക്കുന്ന കാട്ടുപാത കാൽ വഴുതി വീണു പലരും അട്ടയുടെ ആക്രമണം പ്രതീക്ഷയ്ക്കും അപ്പുറം. 


എല്ലാം അതിജീവിച്ച്  കതക്പലമേടിനു മുകളിൽ എത്തി , കൂട്ടത്തിൽ  ഒരാളുടെ കാലിലേക്ക്  പച്ചിലപാമ്പ്
ചാടി കുറച്ചു നേരം മഴയും കോടയും ആസ്വദിച്ച്  മഴപാട്ടും  പാടി മലയിറങ്ങി താഴെ എത്തിയപ്പോൾ വിശന്നു തുടങ്ങി ...ഞങ്ങളുടെ വഴികാട്ടി ആയി വന്ന ചേട്ടന്റെ വീട്ടിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ ഇരുന്നു ആന കയറാതിരിക്കാൻ ചുറ്റും കിടങ്ങ് ഉണ്ടാക്കി അടില്നു നടുവിൽ ഒരു ചെറിയ വീട് .. പക്ഷെ  ഫ്രെഡ്രൈസ്  ചതിച്ചു പലരുടെയും ഭക്ഷണം ചീത്തയായി എങ്കിലും വിശപ്പ്  കാരണം അത് തന്നെ കഴിച്ചു എന്ന് വരുത്തി ..
ഇനി ഭക്ഷണം കിട്ടണമെങ്കിൽ ബേസ് ക്യാമ്പിൽ നിന്നും  5km എങ്കിലും  പോകണം ബേസ് ക്യാമ്പിൽ എത്താൻ  തന്നെ 2 മണിക്കൂർ  ഇനിയും നടക്കണം എങ്കിലും അവിടെ തയ്യാറായി കൊണ്ടിരിക്കുന്ന കപ്പയും മുളകും അതിന്റെ  ഓർമ  നടപ്പിന്റെ വേഗത കൂട്ടി. മറ്റൊരു മല കൂടി കയറണം എന്ന് ഉണ്ടായിരുന്നു ,, പക്ഷെ ആ ശ്രമം അട്ട കധി അസഹനീയം ആയപ്പോൾ പകുതി വെച്ച് തിരിച്ചു പോന്നു . ഓറഞ്ച്  തോട്ടത്തിലൂടെ തിരിച്ചു വരവ് , പഴുത്ത ഓറഞ്ച്  കുറെ പറിച്ചു തിന്നു യാത്ര ബേസ്  ക്യാമ്പിലേക്ക്  .. 3.30നു ,, ക്യാമ്പിൽ എത്തി ചെളി പുരണ്ട ഷൂ , ഡ്രസ്സ്‌ എല്ലാം മാറ്റി ,, കുളിച്ചു വന്നു , കപ്പയും മുളകും റെഡി കൂടെ കാട്ടാൻ ചായയും  ,, ഇനി അത് കഴിച്ചിട്ടാകം... പലരും വീടിലെകെത്താൻ ഉള്ള തിടുക്കത്തിൽ ആണ് കാരണം 2 ദിവസം മൊബൈൽ പോലും ഇല്ലാതെ ഉള്ള യാത്ര അല്ലെ ?  എല്ലാവരോടും യാത്ര പറഞ്ഞു പിരിഞ്ഞു ഇനി  അടുത്ത യാത്രയ്ക്ക് കാണാം എന്ന വിശ്വാസത്തോടെ .........



യാത്ര അവസനികുന്നില്ല ..... ഞങ്ങൾ  സഞ്ചാരികൾ  സഞ്ചരിച്ചു കൊണ്ടേ ഇരിക്കും .................



3 comments: